സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷക സംഘടനകള്‍ തള്ളി. ഏകകണ്ഠമായ തീരുമാനം ആണെന്ന് കര്‍ഷകര്‍ അറിയിച്ചു.
മൂന്ന് നിയമങ്ങളും പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ഇന്ന് കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു.
താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.
താങ്ങുവില നിലനിര്‍ത്തും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയത്.