Thursday, November 21
BREAKING NEWS


ഡീസല്‍ വാഹനവില കൂട്ടാന്‍ നീക്കം; 10% അധിക നികുതി നിര്‍ദേശിച്ച് ഗഡ്കരി Gadkari

By sanjaynambiar

Gadkari രാജ്യത്ത് പുതിയ ഡീസല്‍ കാറുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ഉപരിതല ഗാതഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.

Also Read : https://panchayathuvartha.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/

ഡീസല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി നിരത്തിലിറങ്ങുന്ന ഡീസല്‍ കാറുകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.

അതേ സമയം നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലില്ലെന്നും ഗഡ്കരി പിന്നീട് വ്യക്തമാക്കി.

2014 മുതല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മൊത്തം ഉപ്ദാനത്തിന്റെ 52 ശതമാനമായിരുന്നു 2014 ഡീസല്‍ കാറുകളെങ്കില്‍ ഇപ്പോഴത് 18 ശതമാനത്തിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : https://panchayathuvartha.com/is-planned-to-loot-temple-kill-priest-in-kerala-nia/

‘ഇപ്പോള്‍ ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ എല്ലാ തലത്തിലും എടുക്കേണ്ടതുണ്ട്. വളരെയധികം മലിനീകരണം സൃഷ്ടിക്കുന്നതിനാല്‍ അതിന് 10% അധിക നികുതി ചുമത്തണമെന്ന് ഞാന്‍ ധനമന്ത്രിയോട് ശുപാര്‍ശ ചെയ്യുന്നു’ ഗഡ്കരി പറഞ്ഞു.

ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഇത്തരം നടപടികള്‍ക്കേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായി ധനമന്ത്രിയമായി കൂടിക്കാഴ്ച നടത്തുമെന്നും ഗഡ്കരി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!