World Cup 2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു.
ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത.
Also Read : https://panchayathuvartha.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/
രണ്ട് സന്നാഹവും ഉപേക്ഷിച്ചാല്‍ ഏഴാം തീയതി വരെ നെറ്റ്‌സ് പരിശീലനം മാത്രമാവും ഇന്ത്യക്ക് ലഭിക്കുക. ഇത് എട്ടാം തീയ്യതി നടക്കുന്ന ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഓസീസ് പരമ്പരയിലെ അവസാന മത്സരം തോറ്റാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നത്.