Thursday, January 23
BREAKING NEWS


വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല’: ഹൈക്കോടതി

By sanjaynambiar

കട്ടക്ക്: വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി.

സമാനമായ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.കെ പാണിഗ്രഹി വിധി പറഞ്ഞത്.

ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് പാണിഗ്രഹി പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി ഭോപ്പാലില്‍ നിന്നുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം ശാരീരികബന്ധം പുലര്‍ത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

‘സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ബലാത്സംഗ നിയമങ്ങള്‍ പുരുഷനെതിരെ ഉപയോഗിക്കരുത്. ഇത്തരം പല പരാതികളും ഉയരുന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്നും ദരിദ്രരും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നുമാണ്.

ഇവിടെ വിവാഹ വാഗ്ദാനം നല്‍കി പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും’ കോടതി നിരീക്ഷിച്ചു.

നേരത്തെ ഡല്‍ഹി ഹൈക്കോടതിയും സമാന നിരീക്ഷണം നടത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം എല്ലായ്പ്പോഴും ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

ഉഭയസമ്മതത്തോടെ ദീര്‍ഘകാലം ബന്ധം തുടരുകയാണെങ്കില്‍ അത് ബലാത്സംഗം ആയി കണക്കാക്കാനാകില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.

ഡല്‍ഹി സ്വദേശിനിയായ ഒരു യുവതിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി മാസങ്ങളോളം ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം ഇവരെ ഉപേക്ഷിച്ച് പോയ ആള്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി.

ബലാത്സംഗക്കുറ്റം ആയിരുന്നു യുവതി ആരോപിച്ചത്. എന്നാല്‍ ഈ കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം.

‘ദീര്‍ഘകാലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രേരണയായി വിവാഹ വാഗ്ദാനത്തെ കണക്കാക്കാനാകില്ല’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് വിഭു ബഖ്റു പറഞ്ഞത്. ‘ചില സാഹചര്യങ്ങളില്‍ വിവാഹവാഗ്ദാനം ഒരാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചേക്കാം. താത്പര്യമില്ലെങ്കില്‍ പോലും ആ വാഗ്ദാനത്തിന്റെ ഉറപ്പില്‍ ചിലപ്പോള്‍ സമ്മതിച്ചെന്നു വരാം’ എന്നും കോടതി നിരീക്ഷിച്ചു.

വ്യാജ വിവാഹവാഗ്ദാനം നല്‍കി ആളുകളെ വശത്താക്കാനുള്ള ഇത്തരം സംഭവങ്ങള്‍ ലൈംഗിക ചൂഷണം മാത്രം ലക്ഷ്യം വച്ചുള്ളതാണ്. പക്ഷെ ബന്ധം ദീര്‍ഘനാളുകളോളം തുടര്‍ന്നാല്‍ അത് സ്വന്തം ഇഷ്ടപ്രകാരമോ സ്നേഹത്തോടെയോ അല്ല മറിച്ച് വിവാഹവാഗ്ദാനത്തിന്റെ പ്രേരണ കൊണ്ടു മാത്രമാണ് എന്ന് കരുതാനാവില്ലെന്നുമാണ് നിരീക്ഷണം.

-‘ജനസംഖ്യ നിയന്ത്രിക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമില്ല, പുരുഷന്മാര്‍ക്ക് ശ്രദ്ധയും’; നിതീഷ് കുമാറിന്റെ പരാമര്‍ശം വിവാദത്തില്‍; ആഞ്ഞടിച്ച് ആഖജ

വിവാഹ വാഗ്ദാനം നല്‍കിയ ആളുമായി യുവതിക്ക് മാസങ്ങളോളം ബന്ധമുണ്ടായിരുന്നു തുടര്‍ന്ന് ഇരുവരും ഒളിച്ചോടിപ്പോവുകയും ചെയ്തിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.’ ഇതനുസരിച്ച് കുറ്റാരോപിതനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള അവരുടെ സമ്മതമാണ് വിശദീകരിക്കപ്പെടുന്നത്.

വിവാഹവാഗ്ദാനം ഈ സമ്മതത്തിന് കൂടുതല്‍ സുരക്ഷിത ബോധം നല്‍കി’ എന്നാണ് കോടതി അന്ന് ചൂണ്ടിക്കാട്ടിയത്. മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം പിന്നീട് പിരിഞ്ഞ് കഴിയുമ്‌ബോള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്ന പ്രവണത കൂടി വരുന്നുണ്ടെന്നും നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!