Thursday, April 17
BREAKING NEWS


‘ചൂടില്‍ കോവിഡ് വ്യാപനം വര്‍ധിക്കും’; മലയാളി ഗവേഷണ വിദ്യാര്‍ഥിയുടെ പഠനം

By sanjaynambiar

. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍.

കോഴിക്കോട് :ചൂട് കാലാവസ്ഥയില്‍ വര്‍ധിക്കുമെന്ന് മലയാളി ഗവേഷണവിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍. ചൈനയിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍.

മാര്‍ച്ച്‌ 15 മുതല്‍ മേയ് 15 വരെ ഇന്ത്യയിലെ വിവധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും പറഞ്ഞിരുന്നു. ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് മലാപ്പറമ്ബ് മേഘമല്‍ഹാറില്‍ ശശികുമാറിന്റെയും ജീജയുടെയും മകളാണ്. സഹോദരന്‍ സിദ്ധാര്‍ഥ്. ചൈനയില്‍ നാനോസയന്‍സ് ഗവേഷകനായ തൃശ്ശൂര്‍ കുറ്റുമുക്ക് സ്വദേശി നിധിന്‍ ദിവാകറാണ് ഭര്‍ത്താവ്.

ചൈന സുഹായിലെ സണ്‍യാറ്റ് സെന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് അറ്റ്മോസ്‌ഫെറിക് സയന്‍സില്‍ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനം. ഇദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണവും.കീര്‍ത്തിയുടെ പഠനം അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും വിദ്യാര്‍ഥിനിയുടെ പഠനം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!