സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…
By sanjaynambiar
Shahrukh Khan ഷാരൂഖ് ഖാനെ കാണാന്‍ വീടിനുള്ളില്‍ കയറിയ ആരാധകന്മാര്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍; പ്രതികള്‍ മേക്കപ്പ് റൂം വരെ എത്തിയത് ഇങ്ങനെ
മുംബയ്: Shahrukh Khan അടുത്തിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Shahrukh khan
ഇവര്‍ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച്ച് സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
‘പഠാന്‍’ താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കെെമാറിയത്.
മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികള്‍ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിയെന്നും പൊലീസ് പറയുന്നു. രാവിലെ മൂന്ന് മണിയ്ക്ക് അകത്ത് കടന്ന ഇവരെ പിറ്റേന്ന് രാവിലെ 10.30നാണ് പിടികൂടിയത്.
ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിയ്ക്ക് രണ്ട് പേര്‍ വീട്ടില്‍ കടന്നതായി സുരക്ഷാ ജീവനക്കാരന്‍ വിളിച്ച് അറിയിച്ചതായി ഷാരൂഖിന്റെ മാനേജര്‍ കോളിന്‍ ഡിസൂസ പൊലീസിനോട് പറഞ്ഞു.
ഹൗസ് കീപ്പിംഗ് ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത് എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. സതീഷ് പ്രതികളെ മേക്കപ്പ് റൂമില്‍ നിന്ന് ലോബിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അപരിചിതരെ കണ്ട ഷാരൂഖ് ഞെട്ടിയെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.