
construction site in Thane താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
രണ്ടുതൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പരിക്കുകള്‍ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ റൂഫില്‍ വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.