Saturday, November 23
BREAKING NEWS


ഏഴു വർഷത്തിന് ശേഷം പന്തെറിയാൻ ശ്രീ

By sanjaynambiar

സഞ്ജു സാംസണ്‍, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ തുടങ്ങിയ വന്‍ താര നിര അടങ്ങിയ ടീമാണ് കേരളത്തിനായി ടൂ‌ര്‍ണമെന്റില്‍ ഇറങ്ങുന്നത്.

കൊച്ചി: വാതുവയ്പ്പ് വിവാദത്തില്‍ പെട്ട് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക്.സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സാധ്യത ടീമില്‍ ശ്രീശാന്തും ഇടംപിടിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇന്ത്യയില്‍ ആഭ്യന്തര മത്സരങ്ങള്‍ പുഃനരാരംഭിക്കുമ്പോള്‍ ശ്രാശാന്തും കളത്തിലെത്തും. 26 അംഗ ടീമിനെയാണ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കെസിഎ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിലൂടെ താരം മടങ്ങിയെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചതോടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പ് നീണ്ടേക്കുമെന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് താരം ഇപ്പോള്‍ കേരള ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്താണ് നിലവില്‍ 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവര്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച റോബിന്‍ ഉത്തപ്പയും ജലജ് സക്സേനയും സാധ്യത ടീമിലുണ്ട്.

ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം. അതേസമയം, വേദി ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കുമെന്നാണ് വിവരം.

ഐപിഎല്ലില്‍ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തില്‍ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്ബോഴും 2011ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്ബോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

സാധ്യതാ ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, പി.രാഹുല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്ബി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, അഭിഷേക് മോഹന്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, പി.കെ. മിഥുന്‍, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുണ്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!