കൊച്ചി: Subi Suresh നടിയും അവതാരകയുമായ സുബി സുരേഷ് കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്‌സമിക വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് സിനിമാ- മിമിക്രി ലോകം.
ഇന്നലെ ഹൃദയം തകര്‍ന്നാണ് കലാഭവന്‍ രാഹുല്‍ സുബിയുടെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ നിന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയില്‍ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂട്ടത്തിനിടയിലാണ് സുബിയെ അവസാനമായി ഒരു നോക്ക് കാണാന്‍ രാഹുലും നിന്നത്. വേദന കടിച്ചമര്‍ത്തി സുബിയുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം രാഹുല്‍ തിരിഞ്ഞ് നടക്കുകയും ചെയ്തു.
”തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. നല്ലൊരു സൗഹൃദമായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. പ്രണയിക്കുവാന്‍ ഒക്കെയുള്ള സമയം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കടന്നു പോയല്ലോ.
ഒരുമിച്ച് ജീവിക്കണമെന്ന് തോന്നിയിരുന്നു. ആര്‍ക്കും കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഒരുമിച്ചു പോകാം എന്ന് ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. ഫെബ്രുവരിയില്‍ കല്യാണം കഴിക്കാന്‍ ആണ് തീരുമാനിച്ചിരുന്നത്”രാഹുല്‍ പറഞ്ഞു.
”25 ദിവസത്തോളമായി ആശുപത്രിയിലാണ്. രണ്ട് പ്രോഗ്രാം കഴിഞ്ഞ് വന്നതിനു ശേഷം അഡ്മിറ്റാവുകയായിരുന്നു. ഒരു കല്ല് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രഷര്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോ മറ്റ് ട്രീറ്റ്മെന്റുകളൊന്നും ഏറ്റില്ല” രാഹുല്‍ കൂട്ടിച്ചേര്‍ത്തു