Thursday, November 21
BREAKING NEWS


ഇത്തരക്കാര്‍ക്ക് ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് കിട്ടില്ല; പുതിയ നിയമം വരുന്നു

By sanjaynambiar

2021 ഫെബ്രുവരിയോടെ വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്. പ്രധാനമായും രണ്ട് മാറ്റമാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് വരുത്തുന്നത് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡില്‍ ബീറ്റ v2.20.206.19 അപ്ഡേറ്റിലും, ഐഒഎസ് ഡിവൈസുകളില്‍  v2.20.206.19 എന്ന ബീറ്റ അപ്ഡേറ്റിലും ലഭ്യമാണ് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രധാന എതിരാളിയായ ടെലഗ്രാം നേരത്തെ തന്നെ വരുത്തിയ ഒരു മാറ്റമാണ് പുതുതായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നത്. നേരത്തെ വാട്ട്സ്ആപ്പില്‍ പുതുതായി എന്തെങ്കിലും അപ്ഡേഷന്‍‍ വന്നോ എന്ന് അറിയാന്‍ പ്ലേ സ്റ്റോറില്‍ നോക്കണമായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ആപ്പിന്‍റെ ഉള്ളില്‍ തന്നെ ഒരു ആപ്-ഇന്‍ ബാനര്‍ പുതിയ അപ്ഡേറ്റ് സംബന്ധിച്ച് ലഭിക്കും.

ടെലഗ്രാമില്‍ പുതിയ അപ്ഡേറ്റ് അവരുടെ ചാറ്റ് ബോട്ട് നല്‍കും അത്തരത്തില്‍ ഒരു പരീക്ഷണമാണ് വാട്ട്സ്ആപ്പും പരീക്ഷിക്കുന്നത് എന്നാണ് സൂചന. വരുന്ന ഫെബ്രുവരി 8ന് പുതിയ പ്രത്യേകത വാട്ട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിക്കും എന്നാണ് വിവരം.

ഇതിനൊപ്പം വാട്ട്സ്ആപ്പിന്‍റെ പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് ഇനി മുതല്‍ ആപ്പ് ഡിലീറ്റ് ചെയ്യാം എന്ന നയമാണ് വാട്ട്സ്ആപ്പ് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന്‍റെ ഭാഗമായി പുതിയ ഗൈഡ് ലൈന്‍ അലെര്‍ട്ടും വാട്ട്സ്ആപ്പ് നടപ്പിലാക്കും.  “accept the new terms to continue using WhatsApp” എന്ന അലെര്‍ട്ട് ആയിരിക്കും വാട്ട്സ്ആപ്പ് നടപ്പിലാക്കുക. അതായത് വരുന്ന ഫെബ്രുവരി 8 മുതല്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ നിബന്ധനകള്‍ അംഗീകരിക്കാത്തവര്‍ക്ക് വാട്ട്സ്ആപ്പില്‍ തുടരാന്‍ സാധിച്ചേക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!