Thursday, November 21
BREAKING NEWS


Tag: Chandrayaan_3

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം – മുഖ്യമന്ത്രി Kerala CM
Kerala News

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം – മുഖ്യമന്ത്രി Kerala CM

Kerala CM ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3യുടെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. https://www.youtube.com/watch?v=_tOX6BoBi20&t=49s 2019 ൽ ചന്ദ്രയാൻ-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാ...
ലൈവ് സ്ട്രീമിങില്‍ ലോകറെക്കോര്‍ഡ് തീര്‍ത്ത് ചന്ദ്രയാന്‍ 3 chandrayaan 3 live stream
India

ലൈവ് സ്ട്രീമിങില്‍ ലോകറെക്കോര്‍ഡ് തീര്‍ത്ത് ചന്ദ്രയാന്‍ 3 chandrayaan 3 live stream

chandrayaan 3 live stream ലൈവ് സ്ട്രീമിങ് കാഴ്ചക്കാരില്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്. 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം ഐസ്‌ആര്‍ഒ യൂട്യൂബ് ലൈവില്‍ കണ്ടത്. സ്പാനിഷ് സ്ട്രീമര്‍ ഇബായുടെ നേരത്തെയുള്ള 3.4 മില്യണ്‍ ദശലക്ഷത്തിന്റെ റെക്കോര്‍ഡാണ് ചന്ദ്രയാൻ 3 തകര്‍ത്തത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് മുമ്ബ് വൈകുന്നേരം 5:53- സമയത്താണ് 5.6 ദശലക്ഷത്തിലധികം ആളുകള്‍ ഐസ്‌ആര്‍ഒ ലൈവ് സ്ട്രീം കാണാൻ ഉണ്ടായിരുന്നത്. https://www.youtube.com/watch?v=94pl31IC2l4 വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തില്‍ ഇറക്കി രാജ്യം ചരിത്രം കുറിച്ചത്. ചന്ദ്രയാൻ - മൂന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി വിജയം കുറിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാ...
ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദിച്ച്‌ പുടിന്‍ Putin Chandrayaan-3
World

ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദിച്ച്‌ പുടിന്‍ Putin Chandrayaan-3

Putin Chandrayaan-3 ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. 'ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. https://www.youtube.com/watch?v=8BTBGbWxiY8&t=24s ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.' പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും ഇന്ത്യ ചരിത്രം സൃഷ്‌ടിക്കുന്നത് തുടരുകയാണ...
മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3
Latest news

മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3

UAE PM Chandrayaan-3 ചന്ദ്രയാൻ-3ന്റെ വിജയത്തില്‍ അഭിനന്ദനങ്ങളറിയിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും. ചന്ദ്രനില്‍ ഇറങ്ങിയതിന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍,രാഷ്‌ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. https://www.youtube.com/watch?v=zYcJcRGIgck ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അഭിനന്ദിച്ച്‌ യു.എ.ഇ പൊതുവിദ്യഭ്യാസ, ശാസ്ത്രസാങ്കേതിക സഹമന്ത്രി സാറ അല്‍ അമരിയും രംഗത്തെത്തി.ചന്ദ്രനില്‍ വിജകരമായി ഇറങ്ങിയ നാലാമത്തെയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.ഇത് മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനമാണെന്നായിരുന്നു സ...
ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ Chandrayaan-3
Latest news

ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ Chandrayaan-3

Chandrayaan-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയശേഷം ചന്ദ്രയാൻ 3 ലാൻഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. എക്സ് പ്ലാറ്റ്‌ഫോമിലാണ് ഐ.എസ്.ആര്‍.ഒ ചിത്രം പങ്കുവച്ചത്. ലാൻഡറിലെ ലാൻഡിംഗ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. . ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ ഉള്ളത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാൻ കഴിയും. https://www.youtube.com/watch?v=zYcJcRGIgck പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാൻ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. ഐ.എസ്.ആര്‍.ഒ കുറിച്ചു. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്ബ് ചന്ദ്രയാൻ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു. https://twitter.com/isro/status/1694376945340080398 https://www.youtube.com/watch?v=J-bTdNwAAy0&t=68s ...
ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, നീയും: ചന്ദ്രയാൻ–3യിൽ നിന്ന് ആദ്യസന്ദേശം… Chandrayaan-3 Mission
Latest news

ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, നീയും: ചന്ദ്രയാൻ–3യിൽ നിന്ന് ആദ്യസന്ദേശം… Chandrayaan-3 Mission

ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ. ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും.’– എന്നാണ് ചന്ദ്രയാൻ–3ൽ നിന്നുള്ള ആദ്യ സന്ദേശം… ചന്ദ്രയാൻ–3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഇന്ത്യ എന്നും ഇസ്രോ എക്സ് പ്ലാറ്റോഫോമിൽ (ട്വിറ്റർ) കുറിച്ചു… Chandrayaan-3 Mission https://twitter.com/isro/status/1694327198394863911 https://www.youtube.com/watch?v=J-bTdNwAAy0&t=64s ...
ചന്ദ്രയാന്‍ 3: ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി Chandrayaan-3 Mission
Breaking News

ചന്ദ്രയാന്‍ 3: ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി Chandrayaan-3 Mission

Chandrayaan-3 Mission ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് ഐഎസ്ആർഓയ്ക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രി വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശി ആഘോഷമാക്കിയത്. https://www.youtube.com/watch?v=_tOX6BoBi20&t=20s ടീം ചന്ദ്രയാനേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദയാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികൾ പറയുന്ന കാലം വരുമെന്ന് മോദി പറഞ്ഞു. ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത...
ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം Chandrayaan-3
Latest news

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം Chandrayaan-3

Chandrayaan-3 ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്. https://www.youtube.com/watch?v=_tOX6BoBi20 ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലാണ് ലാൻഡർ ഭ്രമണം ചെയ്തിരുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോയെന്ന പരിശോധനകളെല്ലാം ഐഎസ്ആർഒ പൂർത്തിയാക്കിയിരുന്നു. വൈകുന്നേരം 5.20ന് തന്നെ ലാൻഡിംഗിന്റെ തൽസമയ സംപ്രേഷണം ഐഎസ്ആർഒ ആരംഭിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് വൈകുന്നേരം 5.44ഓടെ ചന്ദ്രയാൻ 3 ലാൻഡർ എത്തി. തുടർന്ന് നി...
പ്ലാൻ ബി’; ചന്ദ്രയാൻ- 3 ന്റെ വിജയം ഉറപ്പാക്കാൻ ഐഎസ്ആർഒ Chandrayaan-3
India

പ്ലാൻ ബി’; ചന്ദ്രയാൻ- 3 ന്റെ വിജയം ഉറപ്പാക്കാൻ ഐഎസ്ആർഒ Chandrayaan-3

Chandrayaan-3 ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടരികെയാണ്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദൗത്യത്തെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ 'പ്ലാൻ ബി'യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്. https://www.youtube.com/watch?v=J-bTdNwAAy0&t=40s ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചാലും ലാൻഡർ സോഫ്റ്റ്ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സം...
error: Content is protected !!