ശബരിമലയില്‍ വീണ്ടും 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ശബരിമലയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണു കോവിഡ് സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നടത്തിയ റാപ്പിഡ് പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
അതേസമയം ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു.
കോവിഡിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഇക്കുറി കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.ശബരിമലയിലെ പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ആയിരത്തില്‍നിന്ന് 2000 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനു പിന്നാലെയാ...