സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ
സ്വന്തം നിലയ്ക്ക് കോവിഡ് വാക്സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കേരള സർക്കാരിന് തിരിച്ചടി ആയി മാറിയിരിക്കുകയാണ് ഉന്നത സമിതിയുടെ പ്രാഥമിക വിലയിരുത്തൽ.
വാക്സിൻ നിമിക്കുന്നത് കേരളത്തിന് അത്ര പ്രായോഗികമല്ല എന്നാണ് ഉന്നത സമിതി പറയുന്നത്. സ്വന്തമായി വാക്സിൻ വികസിപ്പിക്കുകയോ, അതല്ലങ്കിൽ സ്വകാര്യ സംരംഭകാരുമായി സഹകരിച്ച് വാക്സിൻ നിർമാണ യൂണിറ്റ് സ്ഥാപിക്കാനോ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്.
എന്നാൽ ഇത് എത്രകണ്ട് വിജയിക്കുമെന്ന് പറയാനാവില്ല എന്നാണ് വിലയിരുത്തൽ.
എന്നാൽ ഉപഭോക്ത സംസ്ഥാനമായ കേരളത്തിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനേക്കാൾ വാക്സിനുകൾ ഇവിടെ എത്തിച്ച് വിളിക്കാനാണ് കമ്പനികളുടെ ലക്ഷ്യം.
...