ചോരയില്‍കുളിച്ച് എയര്‍ഹോസ്റ്റസിന്റെ മൃതദേഹം; ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരൻ അറസ്റ്റില്‍ air hostess rupa ogrey death case in mumbai
air hostess rupa ogrey death case in mumbai മരോലില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്വാളിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ തുംഗ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് 14 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനായെന്നും ഡി.സി.പി. ദത്താ നലാവാഡേ മാധ്യമങ്ങളോട് പറഞ്ഞു.
https://www.youtube.com/watch?v=g-qb89tA1-g&t=119s
യുവതിയുടെ കൊലപാതകത്തില്‍ എട്ടുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്. അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഒട്ടേറെപേരെ ചോദ്യംചെയ്തു. ഇതിനുശേഷമാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വിപുലമാക്കി പ്രതിയെ പിടികൂടിയതെന്നും പോലീസ് പറഞ്ഞു.
...