Friday, December 13
BREAKING NEWS


തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം

By sanjaynambiar

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്

കൊച്ചി: സമൂഹമാധ്യമത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. കുടുംബസമേതം ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് വെളിപ്പെടുത്തൽ. നഗരത്തിലെ ഷോപ്പിങ്​ മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ്​ മലയാള സിനിമയിലെ നടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ്​ മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്​ച രാത്രിയാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ​ഗ്രാമില്‍ നടി പോസ്​റ്റിട്ടത്​.

ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്ന്​ പോസ്​റ്റില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ പരാതി നല്‍കാനില്ലായെന്നും നടി കൂട്ടിച്ചേർക്കുന്നു .

ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്‍ശിച്ചു കൊണ്ടാണ് കടന്നുപോയത്. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. തന്റെ സഹോദരിയും ഇത് കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായുണ്ടായ സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പ്രതികരിക്കാന്‍ പോലുമായില്ലെന്നും അവര്‍ പറയുന്നു. താന്‍ അവരുടെ അടുത്തേക്ക് പോയെങ്കിലും തന്നെ അവര്‍ ശ്രദ്ധിക്കാത്തതുപോലെ നിന്നു. തനിക്ക് അവരെ മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്നും നടി പറയുന്നു.

തുടര്‍ന്ന് അമ്മയുടേയും സഹോദരന്‍റെയും അടുത്തേക്ക് പോയ നടിയെ അവര്‍ പിന്തുടര്‍ന്നെത്തി. ഇത്രയും ചെയ്തിട്ടും തന്നോട് സംസാരിക്കാന്‍ അവര്‍ ധൈര്യം കാണിച്ചു. തന്‍റെ നേരെ നടന്നുവന്നു അടുത്തേക്ക് നീങ്ങി നിന്നു തന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ചോദിച്ചു. താന്‍ അറിയേണ്ട കാര്യമില്ല എന്ന് മറുപടി നല്‍കി. അമ്മ വരുന്നതുകണ്ടതോടെ അവര്‍ പോയി.

അവരോട് തനിക്ക് ഒരുപാട് കാര്യം പറയാനുണ്ടായിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള അനുഭവം തനിക്ക് നേരത്തെയും ‌ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഓരോ തവണയും തന്നെ അത് ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് താരം പറയുന്നത്.വീടിന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സ്വയം സൂക്ഷിക്കേണ്ട അവസ്ഥയാണ്. തിരിയുമ്ബോഴും കുനിയുമ്ബോഴും വസ്ത്രം ശരിയാക്കണം. തിരക്കില്‍ കൈകള്‍ കൊണ്ട് മാറിടം സംരക്ഷിക്കണം. അങ്ങനെ പട്ടിക നീണ്ടുപോകും.

തന്‍റെ അമ്മയേയും സഹോദരിയേയും സുഹൃത്തുക്കളേയും കുറിച്ച്‌ തനിക്ക് പേടിയുണ്ടെന്നും. ഇതിനെല്ലാം കാരണം ഇതുപോലുള്ള വൃത്തികെട്ട മനുഷ്യരാണെന്നും താരം കുറിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ആളുകളോട് ഈ രീതിയില്‍​ പെരുമാറുന്നവരുടെ മുഖത്തടിക്കേണ്ടതാണെന്നും അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും ഇവര്‍ പറയുന്നു .

കൊച്ചിയിലെ പ്രമുഖ ഷോപ്പിം​ഗ് മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍
ശ്രമിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലില്‍ നടപടിയുമായി പൊലീസ്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!