കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കൊച്ചി കോര്‍പറേഷനില്‍ ആരൊക്കെ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാന്‍ കഴിഞ്ഞേക്കും. കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തിയിട്ടുണ്ട്.
ഇനി ഒരു ഇടതു റിബല്‍ അംഗവും 2 യുഡിഎഫ് റിബല്‍ അംഗങ്ങളുമാണ് പിന്തുണ അറിയിക്കാനുള്ളത്. 34അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫ് മുസ്ലിം ലീഗ് വിമതന്‍ കൂടി എത്തിയതോടെയാണ് അധികാരം സ്വന്തമാക്കി. ടി കെ അഷ്റഫ്. ലീഗ് ആണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. തന്നോട് അനീതി കാണിച്ചു, അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി ലീഗ് വിമതന്‍ ടികെ അഷ്‌റഫ് വ്യക്തമാക്കി.
വിമതരായ നാല് പേരില്‍ ഒരാളുടെ പിന്തുണ കിട്ടിയാല്‍ ഇടതിന് ഭരിക്കാനാകും. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റുകളാണ് ലഭിച്ചത്. വിമതരായ നാല് പേരും എന്‍ഡിഎ സ്ഥാനാര്‍ഥികളായ അഞ്ച് പേരും വിജയിച്ചു. കേവലഭൂരിപക്ഷം നേടാന്‍ 38 പേരുടെ പിന്തുണ വേണം.