ഇന്ത്യയെ മൊബൈല്‍ ഹബ്ബാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍
മൂന്ന് വര്‍ഷത്തിനകം രാജ്യമാകെ അതിവേഗ ഒപ്‌റ്റിക് ഫൈബര്‍ ഡാറ്റ കണക്‌ടിവിറ്റി നല്‍കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മൊബൈല്‍ സജ്ജീകരണത്തിനും രൂപകല്‍പനയിലും വികസനത്തിലും വില്‍പനയിലും ഒരു ആഗോള ഹബായി ഇന്ത്യയെ മാറ്റുവാന്‍ ഒരുമിച്ച് ശ്രമിക്കാമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് തന്നെ ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങളില്‍ 5ജി സാങ്കേതികവിത്യ എത്തിക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മൊബൈല്‍ കമ്ബനികളോട് ആവശ്യപ്പെട്ടു.
മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കോടികള്‍ ഡോളര്‍ വരുമാനമായി ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തും മറ്റ് ആപത്ത് സമയത്തും മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായത്....