Tuesday, December 3
BREAKING NEWS


Tag: narendra_modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ Narendra Modi
India

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം പിറന്നാൾ Narendra Modi

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി. Also Read : https://panchayathuvartha.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് മോദിക്ക്. പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്.‌‌ ഏറെ നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്ബോള്‍ പ്രധാനമന്ത്രി പദത്തില്‍ മൂന്നാം ഊഴം ഉറപ്പിക്കാൻ കരുക്കള്‍ നീക്കുകയാണ് മോദി.‌ https://www.youtube.com/watch?v=6sbTORp_7Ds ദ്വാരകയില്‍ 'യശോഭൂമി' എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദര്‍ശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം ഇന്ന് പ്രധാനമന്ത്ര...
പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ
Breaking News, India, Latest news, News

പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ

ദില്ലി: Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ...
കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി
India

കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി

രാജ്യതലസ്ഥാനത്തു കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ദില്ലിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഗുരുദ്വാര സന്ദര്‍ശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.അതേസമയം, ദില്ലിയിലെ കര്‍ഷക സമരം 25 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര...
കൊവിഡ് പ്രത്യേക സാഹചര്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്
India

കൊവിഡ് പ്രത്യേക സാഹചര്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കൊവിഡില്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുന്നത്.കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. 10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തേക്കും. ...
ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടന്‍ നീക്കം ചെയ്യണം; വിക്കിപീഡിയക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍
India

ജമ്മു കശ്മീരിന്റെ തെറ്റായ മാപ്പ് ഉടന്‍ നീക്കം ചെയ്യണം; വിക്കിപീഡിയക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിക്കിപീഡിയ വെബ്‌സൈറ്റില്‍ ജമ്മു കശ്മീരിനെക്കുറിച്ച്‌ നല്‍കിയിരിക്കുന്ന മാപ്പ് തെറ്റാണെന്നും, അത് നീക്കം ചെയ്തില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഐടി മന്ത്രാലയം. ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം വിവരിക്കുന്നിടത്താണ് തെറ്റായ മാപ്പ് നല്‍കിയിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് നവംബര്‍ 27ന് ഐടി മന്ത്രാലയം വിക്കിപ്പീഡിയയോട് തെറ്റു തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ വിക്കിപീഡിയ നടപടി എടുത്തിട്ടില്ല. തുടര്‍ന്നാണ് കേസ് എടുക്കുന്നതിനെ കുറിച്ചും, നിരോധനത്തെ കുറിച്ചും ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായത്. ഐടി ആക്‌ട് 2000ത്തിന്റെ സെക്ഷന്‍ 69എ പ്രകാരമുള്ള നടപടിയായിരിക്കും എടുക്കുക. ...
പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജി തള്ളി.
Breaking News, India, Politics

പ്രധാനമന്ത്രിയുടെ വാരാണസിയിലെ ജയം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജി തള്ളി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് വാരാണസിയിലെ മഹാസഖ്യ സ്ഥാനാര്‍ഥിയായിരുന്ന (എസ്പി-ബിഎസ്പി) മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയത്. നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ 2019-ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തള്ളിയപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചു. അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്റെ പത്രിക തള്ളിയതെന്ന് രണ്ട് ഹര്‍ജികളിലും തേജ് ബഹാദൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ...
കോവിഡ് വാക്‌സിൻ: ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന
Breaking News, COVID, World

കോവിഡ് വാക്‌സിൻ: ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്‌.ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞു ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. ലോക നന്മയ്ക്കു വേണ്ടി കൊവിഡ് വാക്‌സിനായ കൊവാക്‌സ് ഉത്പാദിപ്പിനു വേണ്ടിയുള്ള തീവ്രമായ പ്രതിബദ്ധതയില്‍ നന്ദി പറയുന്നുവെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു. https://twitter.com/DrTedros/status/1326578930409762824 കോവിഡ് വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ...
error: Content is protected !!