പോപ്പുലര്‍ ഫ്രണ്ട് ഇനി അത്ര പോപ്പുലര്‍ അല്ല, കുടുംബം വഴിയാധാരമായ മിന്നല്‍ ഹര്‍ത്താലായി. നേതാക്കള്‍ ജയിലിലും കുടുംബക്കാര്‍ പെരുവഴിയിലുമായ അക്രമ സമരം എല്ലാവര്‍ക്കും പാഠമാകുന്നത് ഇങ്ങനെ; ഹൈക്കോടതി കണ്ണുരുട്ടി, സര്‍ക്കാര്‍ നടപ്പിലാക്കി….
ഹര്‍ത്താലില്‍ വസ്തുവകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാന്‍ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി.
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പുലിവാല് പിടിച്ചത് നേതാക്കളുടെ കുടുംബങ്ങളാണ്. ഹര്‍ത്താലിന്റെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്താന്‍ ഹൈക്കോടതി അക്രമികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്ന് സര്‍ക്കാരിനോട് പറഞ്ഞിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒ.എം.എ.സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുന്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി.
മലപ്പുറം ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 126 സ്വത്തുവകകളില്‍ 89 എണ്ണം കണ്ടുകെട്ടി. വയനാട്ടില്‍ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ...