Saturday, November 23
BREAKING NEWS


Tag: women

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര
Kerala News, Latest news

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര

അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും യൂബർ ടാക്സിയിൽ ഇനി സൗജന്യ യാത്ര. സൗജന്യ യാത്രയ്ക്ക് അനുമതി നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. അതിക്രമങ്ങൾക്ക് ഇരയാകുന്ന കുട്ടികൾക്കും, സ്ത്രീകൾക്കും എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിവിധ പോയിന്റ് കളിൽ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവിശ്യങ്ങൾക്ക് റെസ്ക്യൂ നടത്തുന്നതിനും സൗജന്യമാണ്. സിഎസ് ആർ എന്ന യൂബർ ടാക്സിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര സൗജന്യമാക്കിയത്. ...
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും
India, Latest news

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ വധശിക്ഷ വരെ കടുത്ത നിയമങ്ങൾക്ക് ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശക്തി എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് മന്ത്രി സഭ അംഗീകരിച്ചു കഴിഞ്ഞു. അതിക്രമങ്ങളിൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും, ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കാനും നിയമത്തിൽ പറയുന്നുണ്ട്. ...
വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്
Kannur, Kerala News, Latest news

വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി ഒളിച്ചോടി. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ചില രേഖകൾ എടുക്കാനുണ്ടെന്നും വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞാണ് കാസറഗോഡ് സ്വദേശിയായ കാമുകന്‍റെ കൂടെ സ്ഥാനാർഥി ഒളിച്ചോടിയത്. സ്ഥാനാർഥി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് ഒളിച്ചോടിയ വിവരം പുറം ലോകം അറിയുന്നത്. കല്യാണത്തിന് മുൻപ് കാസറഗോഡ് സ്വദേശിയുമായി സ്ഥാനാർഥി അടുപ്പത്തിൽ ആയിരുന്നെന്നും അത് കല്യാണ ശേഷവും തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.കാമുകൻ ഗൾഫിൽ ആയിരുന്നു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛൻ പേരാവൂർ പോലീസിൽ പരാതി നൽകി. ...
50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല
Kerala News, Latest news, Pathanamthitta

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല

50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന നിർദേശവുമായി കേരള പൊലീസ്. ശബരിമല ദർശനത്തിനുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിർദേശം കൂടി ചേർത്തിരിക്കുന്നത്. കേരള പൊലീസിന്‍റെ തന്നെ നിയന്ത്രണത്തിലുള്ള 'ശബരിമല ഓൺലൈൻ സർവീസസ്' എന്ന വെബ്സൈറ്റില്‍ നിർദേശമുള്ളത്. ഗൈഡ്‌ലൈന്‍സ് എന്ന ലിങ്കിലാണ് കോവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം. ...
error: Content is protected !!