കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ് അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു.
കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്.
കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു.
അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു.