ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, കൊച്ചി, തിരുച്ചിറപ്പള്ളി എനിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. കേരളം-തമിഴ്നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ച കേന്ദ്ര് ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചു.
ഇരു സംസ്ഥാനങ്ങളിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചുവെന്നും വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അഗ്നിരക്ഷ സേന പൂര്‍ണമായി സജ്ജമാണ്. സിഫില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ വിവിധ മേഖലകളില്‍ വിന്യസിച്ചു.
വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം, ബുറേവിയെ നേരിടാന്‍ കേരളം സജ്ജമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ അറിയിച്ചു. എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പായി സംസ്ഥാനത്ത് നേരത്തേ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു, ഇത് റെഡ് അലര്‍ട്ടായി ഉയര്‍ത്തിയത്.
തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ കാറ്റിന്റെ പരമാവധി വേ?ഗം 90 കിലോമീറ്ററാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ്അലര്‍ട്ട്. തെക്കന്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് തീരമേഖലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മേല്‍നോട്ടത്തിന് കളക്ടര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കി. തിരുവനന്തപുരം ജില്ല പൂര്‍ണ്ണമായും ജാഗ്രതയിലാണെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ്.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുറന്നുവെന്നും കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്ത് പ്രത്യേക കണ്ട്രോള് റൂം തുറന്നു. കളട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈല്‍പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങള്‍ക്ക് ഹൈല്‍പ് ലൈന്‍ നമ്പര്‍ 1077 ല്‍ വിളിക്കാം. 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്ട്രോള് റൂമിലേക്കും.