
Vande Bharath കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്.
ട്രെയിനിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊച്ചുവേളി റെയില്‍വേ യാര്‍ഡിലെത്തിച്ച വന്ദേഭാരത് എക്‌സ്പ്രസ് നിലവിന്‍ ആര്‍പിഎഫ് കാവലിലാണ്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിന്‍ നിന്ന് പരിശീലനത്തിനായി കൊച്ചുവേളിയിലേക്ക് നിയോഗിച്ചിട്ടുണ്ട്
ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും.
16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. അതേസമയം ദക്ഷിണറെയില്‍വേ ബോര്‍ഡിന് കൈമാറിയ ടൈംടേബിളുകളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേയ്ക്കും.