കോട്ടയം : ഇപ്പോൾ UDF ഭരണത്തിലിരുന്ന വിജയപുരം UDF നെ കൈവിടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. അതിന് അടിസ്ഥാനമായ കാരണങ്ങൾ ഇവയാണ്.
കേരള സർക്കാരിന്റെ ഭരണ നേട്ടങ്ങൾ, കോവിഡ് കാലത്തെ സർക്കാർ ക്രമികരണങ്ങൾ,സഹായങ്ങൾ, പെൻഷൻ, തുടങ്ങിയ കാര്യങ്ങൾ LDF ന് അനുകൂലമായി വന്നപ്പോൾ
UDF ന് വിനയായത് നിലവിലെ പഞ്ചായത്ത് ഭരണ സമതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്.
കോൺഗ്രസിനുള്ളിലെ തമ്മിലടിയും ചില നേതാക്കൾക്ക് സീറ്റ് ലഭിക്കാതെ വന്നതും കോണ്ഗ്രസ് പ്രവർത്തകരുടെ അഭിപ്രായം മാനിക്കാതെ ഒരു പ്രമുഖ നേതാവിന്റെ താൽപ്പര്യതിന് അനുസരിച്ചു സഥാനാർഥികളെ നിർത്തിയെന്നതും യുഡിഎഫിന് തിരച്ചടിയാകും. കൈപ്പത്തി ചിഹ്നതിൽ കോണ്ഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നിടത്ത് മറ്റൊരു കോൺഗ്രസ്സ് നേതാവ് റിബൽ ആയും അദ്ദേഹത്തിന്റെ ഭാര്യ മറ്റൊര് വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയായും മത്സരിക്കുന്നതും, പുതിയവർക്ക് അവസരം നൽകാതെ കുറെ വര്ഷങ്ങളായി ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്നതും ക്രിമിനൽ പശ്ചാത്തലമുള്ളവരെ പോലും സ്ഥാനാർഥിയാക്കി എന്നതുമാണ് UDF നെ അലട്ടുന്നത്. ഇത് പഞ്ചായത്തിൽ വലിയ ചർച്ചയാക്കി മാറ്റാൻ ഇതിനോടകം LDFന് സാധിച്ചിട്ടുണ്ട്.
നിലവിൽ LDF ന് 7 ഉം UDF ന് 11 ഉം സ്വതന്ത്രൻ 1 ഉം സീറ്റുകൾ ആണ് ഉണ്ടായിരുന്നത്.
LDF ന് 12 മുതൽ 14 വരെയും UDF ന് 1 മുതൽ 7 വരെയും സീറ്റ് ലഭിക്കും. 1, 2, 3, 4, 5, 6, 9 10, 11, 13, 15, , 19, LDF മേൽക്കൈ നേടിയിട്ടുണ്ട് 8, 12, 14, 16, 17, 18 വാർഡുകൾ കടുത്ത മത്സരം ഇവിടെ ഫലം പ്രവചനാതീതം, ഇതാണ് LDF കണക്ക് കൂട്ടൽ