Tuesday, December 3
BREAKING NEWS


വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്

By sanjaynambiar

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനമായി.

കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Exclusive: Is Vijaya Shanti a dummy piece in Sarileru Neekevvaru? |  TeluguBulletin.com

തിങ്കളാഴ്ച അവർ ബി.ജെ.പിയില്‍ ചേരുമെന്നാണ്​ വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുകയെന്ന്​ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ്​ ഇത്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടി ഖുഷ്ബുവും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2014ൽ തന്നെയാണ്​ ഖുഷ്​ബുവും കോൺഗ്രസിൽ ചേർന്നത്​.

1990 കളില്‍ ബിജെപിയില്‍ തന്നെയാണ് വിജയശാന്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചിരുന്നത്.

തുടര്‍ന്ന് ഇവര്‍ തെലുങ്കാന രാഷ്ട്ര സമിതിയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് അത് വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുകയായിരുന്നു.എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് എല്ലാതരത്തിലും ക്ഷീണിച്ചതോടെ കഴിഞ്ഞ കുറച്ചുകാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിജയശാന്തി വിട്ടുനില്‍ക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!