Tuesday, January 21
BREAKING NEWS


വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; പ്രതിപക്ഷ ബഹളം Women

By sanjaynambiar

Women പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയിൽ വനിത സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബിൽ അവതരിപ്പിച്ചത്.

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ദിന സമ്മേളനത്തിലെ അജണ്ടയിൽ വനിത സംവരണ ബിൽ ഉൾപ്പെടുത്തിയിരുന്നു. ബുധനാഴ്ച ബിൽ ലോക്സഭ പാസാക്കും. വ്യാഴാഴ്ച ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച നടക്കും.

വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 2010 മാർച്ച് ഒമ്പതിന് വനിത സംവരണ ബിൽ രാജ്യസഭ പാസാക്കിയിരുന്നു. എന്നാൽ, സമാജ്വാദി പാർട്ടിയുടെയും രാഷ്ട്രീയ ജനതാദളിന്റെയും ശക്തമായ എതിർപ്പിൽ ബിൽ ലോക്സഭ കണ്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!