Tuesday, November 19
BREAKING NEWS


ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും.

By sanjaynambiar

ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്‌ അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

രാജ്യത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി നിയമത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയത്.

lockdown-money-transaction-office | മണി ട്രാൻസ്ഫർ സ്ഥാപനങ്ങൾ തുറന്ന്  പ്രവർത്തിക്കുന്നില്ല; വിദേശത്ത് നിന്നെത്തിയ പണം പിൻവലിക്കാനാകാതെ ലക്ഷങ്ങൾ  ...

രണ്ടു ലക്ഷമോ അതിലധികമോ തുകയാണ് സ്വീകരിക്കുന്നതെങ്കില്‍ അതേ തുക തന്നെ പിഴയായും നല്‍കേണ്ടതായി വരും.

സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക. അതേസമയം, ഇടപാടിനു മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ നല്‍കേണ്ടതില്ല.

രണ്ട് ലക്ഷമോ അതിലധികമോ തുക സ്വീകരിക്കേണ്ടതായുണ്ടെങ്കില്‍ അത് ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, യുപിഐ, എന്നിവ വഴിയുള്ള ഇടപാടുകളാണ് ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ ആയി കണക്കാക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!