Thursday, December 12
BREAKING NEWS


സംസ്ഥാനത്ത് നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്

By ഭാരതശബ്ദം- 4

പാലക്കാട്: സംസ്ഥാനത്ത് നവംബർ 13 ന് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കൽപ്പാത്ത രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.

അതേസമയം പാലക്കാട് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാർത്ഥിയാവുകയെന്നാണ് വിവരം. സിപിഎം സ്ഥാനാ‍ർത്ഥിയായി ബിനുമോൾക്കൊപ്പം മറ്റ് പേരുകളും ചർച്ചയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!