Friday, December 20
BREAKING NEWS


ഓണ്‍ലെെന്‍ സെക്സ് ചാറ്റിംഗ്;യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാണിച്ച് ഭീഷണി

By sanjaynambiar

യുവതിക്കൊപ്പമുള്ള നഗ്ന ചിത്രം കാട്ടി കാല്‍ കോടി തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഖാദര്‍ കരിപ്പൊടിയെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതി ഓണ്‍ലെെന്‍ വഴി ചാറ്റിംഗ് നടത്തി വന്നിരുന്നു. ഇതിനിടയില്‍ യുവതിയുമൊത്തുള്ള നഗ്നചിത്രം തന്‍റെ കയ്യിലുണ്ടെന്നും സോഷ്യല്‍ മീ‍ഡിയ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 25 ലക്ഷം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.

ലോക്ഡൗൺ വന്നതോടെ വരുമാനമില്ല; ഓൺലൈൻ ലൈവ് വീഡിയോ ചാറ്റിലൂടെ ഉപജീവനം തേടി  തമിഴ്‌നാട്ടിലെ ലൈംഗിക തൊഴിലാളികൾ | Tamil Nadu With no income, sex workers  ...

തിങ്കളാഴ്ച വൈകുന്നേരം 50,000 രൂപയുമായി സമീപിച്ചപ്പോള്‍ ബാക്കി തുക ഉടന്‍ കൊണ്ട് വരണമെന്ന പറഞ്ഞ് തിരിച്ചയച്ചതായും പറയുന്നു.

ഖാദര്‍ കരിപ്പൊടി പരാതിയുമായി വിദ്യാനഗര്‍ സി ഐ യെ സമീപിച്ചതിനെ തുടര്‍ന്ന് ബാക്കി തുക ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തുകയും പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഉളിയത്തടുക്ക നാഷണല്‍ നഗറിലെ കെ നൗഫലെന്ന നൗഫല്‍ ഉളിയത്തടുക്ക (39) യെയാണ് വിദ്യാനഗര്‍ സി ഐ വി വി മനോജ്, എസ് ഐ വിഷ്ണു, സിവില്‍ പൊലീസ് ഓഫീസര്‍ നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് അറസ്റ്റ് ചെയ്തത്. അണങ്കൂര്‍ കൊല്ലമ്ബാടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കേരളം മുഴുവന്‍ ഇത്തരത്തില്‍ പെണ്‍കെണിയില്‍ കുടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരും നാണക്കേട് മൂലം ഒന്നും പുറത്ത് പറയാതെ സംഘത്തിന്‍റെ ഭീഷണിക്ക് വഴങ്ങുന്നതാണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണമെന്നുമാണ് പൊലീസ് പറയുന്നത്.

ഇതേകുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!