Friday, December 13
BREAKING NEWS


വികസന പദ്ധതികള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പികെ കൃഷ്ണദാസ്

By sanjaynambiar

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി നേതാവ് പി .കെ.കൃഷ്ണദാസ്. കണ്ണൂരിലെത്തിയ മുഖ്യമന്ത്രി വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി നേരിട്ടെത്തി വിലയിരുത്തുകയും ചില പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തത് പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

News in Malayalam PKKrishnadas,Telengana,BJP തെലങ്കാന ബിജെപി നേട്ടത്തിന്  പിന്നില്‍ പികെ കൃഷ്ണദാസ്

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ധര്‍മ്മടം എംഎല്‍എ കൂടിയായ പിണറായി വിജയന്‍ ഉദ്യോഗസ്ഥരുമായിട്ടാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ നേരില്‍ കാണാനെത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമാണിത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രകാരമാണെന്നും അതിനാലാണ് തെക്കന്‍ ജില്ലകളില്‍ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഭരണവിരുദ്ധ വികാരത്തിനുള്ള തെളിവാണെന്നും പി.കെ.കൃഷ്ണദാസ്ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!