Thursday, November 21
BREAKING NEWS


10 കോടിയുടെ ഉടമ ഗുരുവായൂരപ്പൻ പണം ഉടൻ സർക്കാർ തിരിച്ചു നൽകണം: ഹൈക്കോടതി

By sanjaynambiar

ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി തിരിച്ചു കൊടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പത്ത് കോടി രൂപ ഉടനടി തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടെയും അവകാശി ഗുരുവായൂരപ്പനാണെന്നും ഹൈക്കോടതി ഫുള്‍ബഞ്ച് ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് പണം നല്കിയത് നിയമവിരുദ്ധമാണെന്നും ദേവസ്വം ആക്‌ട് പ്രകാരം മറ്റ് കാര്യങ്ങളാക്കായി ദേവസ്വം ബോര്ഡിന്റെ പണം നല്‍കാനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബഞ്ച് ചൂണ്ടികാട്ടി. ദേവസ്വം ഫണ്ട് ദുരിതാശ്വാസ നിധിക്ക് നല്‍കാനുള്ള തീരുമാനം നിയമ വിരുദ്ധവും സ്വേഛാപരവുമാണെന്നു ചൂണ്ടികാട്ടി ഹിന്ദു ഐക്യ വേദി അടക്കം നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.ട്രസ്റ്റി എന്ന നിലയില്‍ സ്വത്തുവകകള്‍ പരിപാലിക്കല്‍ ആണ് ദേവസ്വം ബോര്‍ഡിന്റെ ചുമതല. അത് മറ്റാര്‍ക്കും കൈമാറാന്‍ അവകാശമില്ല. ദേവസ്വം നിയമത്തിന് പരിധിക്കുള്ളില്‍ നിന്നു മാത്രമേ ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രവര്‍ത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിക്കണമെന്നും ഫുള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് എന്‍ നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!