Wednesday, December 25
BREAKING NEWS


പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; നാളെ മുതല്‍ സഭാ നടപടികള്‍ പുതിയ മന്ദിരത്തില്‍ Parliament

By sanjaynambiar

Parliament പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെക്കുറിച്ച്‌ പ്രത്യേക ചര്‍ച്ചയാണ് ഇന്ന് നടക്കുക.

Also Read : https://panchayathuvartha.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/

വനിതാ സംവരണ ബില്ലുകള്‍പ്പെടെ നിരവധി ബില്ലുകള്‍ പ്രത്യേക സമ്മേളനത്തില്‍ പരിഗണനക്ക് വന്നേക്കും എന്നാണ് സൂചന . സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്‍റ് ചരിത്രം, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച്‌ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകും.

പ്രത്യേക ചര്‍ച്ച ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെക്കും എന്നാണ് സൂചന. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. വിനായക ചതുര്‍ഥി ദിനമായ നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. അതേസമയം, അദാനി വിവാദം , ചൈനീസ് കടന്ന് കയറ്റം , മണിപൂര്‍ കലാപം എന്നിവ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

Also Read : https://panchayathuvartha.com/love-jihad-a-children-beat-up-the-young-woman/

വനിതാ സംവരണ ബില്‍ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിച്ച്‌ പുതിയ മന്ദിരത്തില്‍ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . ഇന്ന് പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാൻ രാവിലെ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!