central team കേന്ദ്ര ആരോഗ്യ മന്ത്രി ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വവ്വാല്‍ സർവ്വേ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.
കേന്ദ്ര സംഘങ്ങള്‍ എത്തും. പൂനെ എൻ.ഐ.വിയുടെ മൊബൈൽ ടീം രാവിലെ 8.30 ന് എത്തുമെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
അതിനിടെ അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. 158 ആളുകള്‍ അടങ്ങുന്ന സമ്പർക്ക പട്ടികയാണ് പുറത്ത് വിട്ടത്. ഇതിൽ 127 ആളുകള്‍ ആരോഗ്യപ്രവർത്തകരാണ്. ഇവരിൽ കൂടുതലും സ്വകാര്യ ആശുപത്രിയിൽ നിന്നുള്ളവരാണ്. എന്നാൽ ആർക്കും രോഗ ലക്ഷണങ്ങളില്ല.
Also Read : https://panchayathuvartha.com/kerala-fights-nipah-virus-again-what-are-signs-and-symptoms-how-to-prevent-it/
രണ്ടാമത്തെ മരണത്തിൽ പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഏഴ് പേർ ചികിത്സയിലാണ്. മൂന്ന് പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്.