Kavya Madhavan കൊമേഴ്സ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യ സിനിമകളുടെയും ഭാഗമായിരുന്നു നടി. അതുകൊണ്ട് തന്നെ കാവ്യ കേന്ദ്രകഥാപാത്രമായുള്ള നിരവധി സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
പെരുമഴക്കാലം, ഗദ്ദാമ പോലുള്ള സിനിമകളില്‍ കാവ്യ കാഴ്ചവെച്ച പ്രകടനം ഇന്നത്തെ പല യുവനടിമാര്‍ക്കും സ്വപ്നം മാത്രമാണ്. പതിനാറാം വയസില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ കോളജ് വിദ്യാര്‍ത്ഥിനിയായും പക്വതയുള്ള ഭാര്യയായും ഞെട്ടിച്ചുകൊണ്ടാണ് നായികയായി കാവ്യ സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.
നടിയുടെ വ്യക്തി ജീവിതത്തോട് ആളുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും സിനിമാ ജീവിതത്തെ കുറിച്ച് ആളുകള്‍ക്കെന്നും നല്ലത് മാത്രമെ പറയാനുള്ളു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്.
ദിലീപും മകള്‍ മീനാക്ഷിയും പങ്കുവെക്കുന്ന സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴിയാണ് കാവ്യയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്. ഇടയ്ക്കെല്ലാം ദിലീപിനൊപ്പം സിനിമാക്കാരുടെ ഫങ്ഷനുകളില്‍ കാവ്യ പങ്കെടുക്കാറുണ്ട്. അടുത്തിടെ ഒരു സ്കൂള്‍ വാര്‍ഷികത്തില്‍ ദിലീപിനൊപ്പം അതിഥിയായി കാവ്യയും പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.
കാവ്യ സോഷ്യല്‍മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ പേരില്‍ നിരവധി ഫാൻ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നിരന്തരം കാവ്യയുടെയും ദിലീപ് കുടുംബത്തിന്റെയും അപ്ഡേറ്റുകള്‍ തരാറുള്ള ഫാൻ പേജില്‍ കാവ്യയുടെ പുതിയ ചിത്രം പങ്കുവെച്ച് കാവ്യയെ സംബന്ധിക്കുന്ന ഒരു സര്‍പ്രൈസ് വാര്‍ത്തയുണ്ട്. അത് അറിയാൻ റെഡിയാണോ എന്ന് ചോദിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് ഞൊടിയിടയില്‍ വൈറലായി.
പോസ്റ്റ് കണ്ടതോടെ എന്താണ് ആ സര്‍പ്രൈസ് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പലരും തങ്ങളുടെ ഊഹാപോഹങ്ങള്‍ കമന്റിലൂടെ ചോദിക്കുന്നുമുണ്ട്. കാവ്യ മാധവൻ വീണ്ടും ഗര്‍ഭിണിയാണോ? എന്നതായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ട കമന്റ്.
വളരെ ആകാംക്ഷയിലാണ് ഞങ്ങള്‍. എന്താണ് കാര്യം?, കാവ്യ അഭിനയത്തിലേക്ക് തിരിച്ചുവരികയാണോ?, ദിലീപിന്റെ അടുത്ത ചിത്രത്തില്‍ നായിക കാവ്യയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും കമന്റില്‍ നിറയുന്നുണ്ട്. കാവ്യയ്ക്ക് വിവാഹത്തിന് അടക്കം മേക്കപ്പ് ചെയ്ത് കൊടുത്ത ഉണ്ണി അടക്കം സര്‍പ്രൈസ് വാര്‍ത്ത അറിയാനുള്ള ആകാംഷ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്.
സര്‍പ്രൈസ് വൈകാതെ താരത്തിന്റെ ഫാൻ പേജിലൂടെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. സിനിമാ ജീവിതത്തില്‍ ഏറെ അനുഭവ സമ്ബത്തുമുണ്ട് കാവ്യാ മാധവന്. അതുകൊണ്ട് തന്നെ നടി അഭിനയത്തിലേക്ക് തിരിച്ച് വരണമെന്നത് എല്ലാ സിനിമാ പ്രേമികളുടെയും ആഗ്രഹമാണ്.
ആറ് വയസുകാരി മഹാലക്ഷ്മി എന്നൊരു മകള്‍ കാവ്യ മാധവനുണ്ട്. ദിലീപും കാവ്യയും കുടുംബസമേതം ചെന്നൈയിലാണ് താമസം. ദിലീപിന്റെ മകള്‍ മീനാക്ഷി ചെന്നൈയില്‍ ഹൗസ് സര്‍ജൻസി ചെയ്യുകയാണ്. അടുത്തിടെ മീനാക്ഷിയുടെ ഒരു ഡാൻസ് റീല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു മീനാക്ഷിയുടെ നൃത്തം.
അതേസമയം വോയ്സ് ഓഫ് സത്യനാഥനാണ് ദിലീപിന്റെ റിലീസിനെത്തിയ ഏറ്റവും പുതിയ സിനിമ. സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. റാഫിയാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തില്‍ അങ്ങോളമിങ്ങോളം ദിലീപ് സഞ്ചരിച്ച വീഡിയോകള്‍ വൈറലായിരുന്നു.