Vinay Forrt നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലറിന്റെ പ്രീമിയറിൽ എത്തിയപ്പോഴാണ് പാതി നിരത്തിയ മേശയിൽ ചാർളി ചാപ്ലിന്റെ വേഷത്തിൽ വിനയ് ഫോർട്ടിനെ കണ്ടത്.
ചിത്രം വൈറലായതോടെ പ്രമോഷൻ പൊതുവെ കുറവായിരുന്ന നിവിൻ പൊളി ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒറ്റ പ്രസ് മീറ്റുകൊണ്ട് കിങ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്‍. കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ ഹൈപ്പ് കൂടിയെന്നുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന രൂപമെന്ന് ഒറ്റ നോട്ടത്തില്‍ പറയാമെങ്കിലും മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക് ഓര്‍മിപ്പിക്കുന്നുണ്ട്.