
Surendran BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയില്‍ മാസപ്പടി വിഷയം മൂടിവയ്‌ക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവയ്‌ക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുതുപ്പള്ളിയില്‍ ഉന്നയിക്കും. മണ്ഡലത്തില്‍ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ സുരേന്ദ്രൻ ചോദിച്ചു
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം ചൂടുപിടിക്കുകയാണ്.