Sunday, June 21
BREAKING NEWS


Blog

മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട
Around Us, Politics

മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട

കോൺഗ്രസിൽ പൊട്ടിതെറി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും പൊട്ടിതെറി. തിരഞ്ഞെടുപ്പ് തിരിച്ചടിയില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെതിരെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അപകടമുണ്ടാക്കിയത്. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആവർത്തിച്ച് ന്യായീകരിക്കാൻ ശ്രമിച്ചപ്പോള്‍ യോഗത്തിൽ വൻവിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ടെന്നും വി.ഡി.സതീശൻ യോഗത്തിൽ പറയുകയുണ്ടായി. ...
എംഡി യുടെ വാക്ക് വെറുതെയായി സർവീസുകൾ പഴയപടിയായില്ല
Around Us, Kerala News

എംഡി യുടെ വാക്ക് വെറുതെയായി സർവീസുകൾ പഴയപടിയായില്ല

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. ബസുകള്‍ ഏറെയും കട്ടപ്പുറത്തായതും ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പൂര്‍ണതോതിലാക്കാനാവുന്നത് പടിപടിയായി മാത്രമെന്ന് സോണല്‍ മേധാവികള്‍ വ്യക്തമാക്കി. എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു കെഎസ്‌ആര്‍ടിസി നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരു...
ഒടുവിൽ തിരുത്തി ട്രെന്‍ഡ് വെബ്‌സൈറ്റ്
Kerala News, Latest news

ഒടുവിൽ തിരുത്തി ട്രെന്‍ഡ് വെബ്‌സൈറ്റ്

ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊച്ചി: ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 'മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍' എന്ന തലക്കെട്ട് വെബ്‌സൈറ്റില്‍ നിന്ന് നീക്കി. 'മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം' എന്നാക്കിയാണ് തിരുത്തിയത്. 39 മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫും 37 ഇടങ്ങളില്‍ യുഡിഎഫിനും ഭൂരിപക്ഷം ലഭിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാല് നഗരസഭകളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നായിരുന്നു ട്രെന്‍ഡ് സൈറ്റില്‍ നല്‍കിയിരുന്നത്.മുന്നണികള്‍ക്ക് തുല്യമായി വിജയം ലഭിച്ച തദ്ദേശ സ്ഥാപനങ്ങള്‍ ഒരു മുന്നണിക്ക് മാത്രം മുന്‍തൂക്കം ലഭിച്ചുവെന്ന തെറ്റായ വിവരം ആണ് വെബ്‌സൈറ്റില്‍ നല്‍കിയിരുന്നത്. ...
കൊച്ചി കോര്‍പറേഷന്‍: വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും
Ernakulam, Latest news

കൊച്ചി കോര്‍പറേഷന്‍: വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ കൂടുതല്‍ വിമത സ്ഥാനാര്‍ഥികള്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കൊച്ചി കോര്‍പറേഷനില്‍ ആരൊക്കെ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാന്‍ കഴിഞ്ഞേക്കും. കൊച്ചി കോര്‍പ്പറേഷനില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് ഭരണത്തിലെത്തിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബല്‍ അംഗവും 2 യുഡിഎഫ് റിബല്‍ അംഗങ്ങളുമാണ് പിന്തുണ അറിയിക്കാനുള്ളത്. 34അംഗങ്ങള്‍ ഉള്ള എല്‍ഡിഎഫ് മുസ്ലിം ലീഗ് വിമതന്‍ കൂടി എത്തിയതോടെയാണ് അധികാരം സ്വന്തമാക്കി. ടി കെ അഷ്റഫ്. ലീഗ് ആണ് എല്‍ഡിഎഫില്‍ ചേര്‍ന്നത്. തന്നോട് അനീതി കാണിച്ചു, അതിനാല്‍ കൂടുതല്‍ സീറ്റുകളുള്ള മുന്നണിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതായി ലീഗ് വിമതന്‍ ടികെ അഷ്‌റഫ് വ്യക്തമാക്കി. വിമതരായ നാല് പേരില്‍ ഒരാളുടെ പിന്തുണ കിട്ടിയാല്‍ ഇടതിന് ഭരിക്കാനാകും. 74 അംഗ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് 31ഉം എല്‍ഡിഎഫിന് 34ഉം സീറ്റ...
തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം
Crime, Ernakulam

തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് കൊച്ചി: സമൂഹമാധ്യമത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. കുടുംബസമേതം ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് വെളിപ്പെടുത്തൽ. നഗരത്തിലെ ഷോപ്പിങ്​ മാളില്‍ വച്ച്‌ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ്​ മലയാള സിനിമയിലെ നടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ്​ മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്​ച രാത്രിയാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റ​ഗ്രാമില്‍ നടി പോസ്​റ്റിട്ടത്​. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്ന്​ പോസ്​റ്റില്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ പരാതി നല്‍കാനില്ലായെന്നും നടി കൂട്ടിച്ചേർക്കുന്നു . ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്...
ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി
Around Us, Latest news, Pathanamthitta

ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായാല്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. ശബരിമലയില്‍ കോവിഡ് ജാഗ്രത - പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനും സന്നിധാനത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവി...
രാഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം
Kerala News, Politics

രാഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം

തിരുവനന്തപുരം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നേ​റ്റ തോ​ൽ​വി വി​ല​യി​രു​ത്താ​ൻ വീ​ണ്ടും കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം. ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്. ജ​നു​വ​രി ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലാ​ണ് യോ​ഗം ചേ​രു​ക. യു​ഡി​എ​ഫ് പ്ര​ക​ട​ന​വും തോ​ൽ​വി​യും വി​ല​യി​രു​ത്താ​ൻ വ്യാ​ഴാ​ഴ്ച രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ...
അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30നും
Around Us, Kerala News

അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് 28നും 30നും

തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പുകൾ ഡിസംബർ മാസം 28നും 30നും നടക്കും. ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 28ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്ക് ശേഷം രണ്ടിനും നടക്കും. പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഡിസംബർ 30ന് രാവിലെ 11നും ഉപാദ്ധ്യക്ഷൻമാരുടേത് അന്നേദിവസം ഉച്ചയ്ക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിൽ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തെരഞ്ഞെടുപ്പ് അതത് വരണാധികാരികളും കോർപ്പറേഷനുകളിലേത് ജില്ലാ കളക്ടർമാരും മുനിസിപ്പാലിറ്റികളിലേത് കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുക. ...
ജയ് ശ്രീറാം: ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും
Palakkad

ജയ് ശ്രീറാം: ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും

പാലക്കാട്: പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സംഭവത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യം കിട്ടാവുന്ന വകുപ്പു ചേര്‍ത്താണ് ടൗണ്‍ സൗത്ത് പൊലീസ്​ കേസെടുത്തത്.ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്ളക്സ് കെട്ടിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭ സെക്രട്ടറി രഘുരാമനാണ് ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഐ.പി.സി 153 ാം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പർദ്ധ വളർത്തി ലഹളക്ക്​ കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. സിപിഎം പ്രാദേശിക നേതൃത്വവും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. നഗരസഭയില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് ബിജെപി പ്രവര്‍ത്തകര്‍ നഗരസഭ കെട്ടിടത്തില്‍ 'ജയ് ശ്രീറാം' ബാനര്‍ വിരിച്ചത്. രണ്ട് ബ...
‘അവഞ്ചേഴ്‌സ്’ സംവിധായകരായ റുസ്സോ ബ്രദേഴ്‌സ് ഹോളിവുഡ് സിനിമയിൽ ധനുഷ്
Entertainment, Entertainment News

‘അവഞ്ചേഴ്‌സ്’ സംവിധായകരായ റുസ്സോ ബ്രദേഴ്‌സ് ഹോളിവുഡ് സിനിമയിൽ ധനുഷ്

വിനോദ വ്യവസായത്തിൽ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകുന്ന ധനുഷിനെ തടയാൻ കഴിയില്ല ആർക്കുമാകില്ല എന്ന് വീണ്ടും തെളിയിക്കുകയാണ്. 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിം' സംവിധായകരായ റുസ്സോ ബ്രദേഴ്‌സിന്റെ അടുത്ത ചിത്രമായ 'ദി ഗ്രേ മാൻ' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ബഹുമുഖ താരം ഒപ്പുവച്ചു. നെറ്റ്ഫ്ലിക്സിന്റെ പിന്തുണയുള്ള പ്രോജക്റ്റ്, ഇന്നുവരെയുള്ള സ്ട്രീമിംഗ് ഭീമൻമാരുടെ ഏറ്റവും വിലയേറിയ സിനിമയാണ്, 2009 ൽ മാർക്ക് ഗ്രീനി എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. 'ദി ഗ്രേ മാൻ' എന്ന സിനിമയിൽ റയാൻ ഗോസ്ലിംഗ് (ബ്ലേഡ് റണ്ണർ), ക്രിസ് ഇവാൻസ് (ക്യാപ്റ്റൻ അമേരിക്ക) എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അനാ ഡി അർമാസ്, ജെസീക്ക ഹെൻവിക്, വാഗ്നർ മൗറ, ധനുഷ്, ജൂലിയ ബട്ടേഴ്‌സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനയം, ആലാപനം, രചയിതാവ്, സംവിധാനം, നിർമ്മാണം എന്നിവയില...
error: Content is protected !!