Sunday, June 14
BREAKING NEWS


Blog

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Breaking News, COVID, Kerala News, Latest news

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5861 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസര്‍ഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവ...
കോണ്‍ഗ്രസ്  രാഷ്ട്രീയമായി പാപ്പരായത് കൊണ്ടാണ്  ‘അഴിമതിക്കെതിരെ  ഒരു വോട്ട്’    പ്രകടനപത്രികയിൽ നിന്ന്‍ ഒഴിവാക്കേണ്ടി വന്നത്; മന്ത്രി തോമസ് ഐസക്ക്
Kerala News, Latest news, Politics

കോണ്‍ഗ്രസ് രാഷ്ട്രീയമായി പാപ്പരായത് കൊണ്ടാണ് ‘അഴിമതിക്കെതിരെ ഒരു വോട്ട്’ പ്രകടനപത്രികയിൽ നിന്ന്‍ ഒഴിവാക്കേണ്ടി വന്നത്; മന്ത്രി തോമസ് ഐസക്ക്

കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ നിലപാടില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് തരംതാഴ്ന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്. എൽഡിഎഫ്, യുഡിഎഫ് മാനിഫെസ്റ്റോകളുടെ രാഷ്ട്രീയമെന്താണ്?എന്ന ചോദ്യത്തോടെ ആണ് തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് തുടങ്ങുന്നത്. എല്‍ഡിഎഫിനെതിരെ പ്രകടനപത്രികയില്‍ ഉന്നയിച്ചവര്‍ ബിജെപിക്കെതിരെ ഒന്നും മിണ്ടുന്നില്ല. ബിജെപിയെ രാഷ്ട്രീയമായി തുറന്നു കാണിക്കാൻ അറച്ചും മടിച്ചും നിൽക്കുമ്പോൾ, മറുവശത്ത് വെൽഫെയർ പാർടിയെപ്പോലുള്ളവരുമായി തുറന്ന സഖ്യത്തിലേർപ്പെടാനും യുഡിഎഫ് തയ്യാറാകുന്നു. ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിച്ചും ന്യൂനപക്ഷവർഗീയതയെ പ്രോത്സാഹിപ്പിച്ചും അപകടകരമായ ഒരു ഞാണിന്മേൽ കളി കളിക്കുകയാണവർ. ഇത് നാട്ടിനുണ്ടാക്കുന്ന ആപത്തിനെക്കുറിച്ച് ഒരു വേവലാതിയും കോൺഗ്രസിനില്ല. ഈ അവസരവാദ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി കേരളം കൊടുക്കുക തന്നെ ചെയ്യും. രാഷ്ട്രീയമായി പാപ്പരായതുകൊണ്ടാണ് സ്വന്തം മുദ...
ആൻഡമാൻ, നിക്കോബാർ,ദ്വീപുകൾ പൂര്‍ണമായും സൗരോര്‍ജ്ജവല്‍ക്കരിക്കുമെന്ന് റിന്യൂവബിള്‍ എനര്‍ജി വകുപ്പ്
India, Latest news

ആൻഡമാൻ, നിക്കോബാർ,ദ്വീപുകൾ പൂര്‍ണമായും സൗരോര്‍ജ്ജവല്‍ക്കരിക്കുമെന്ന് റിന്യൂവബിള്‍ എനര്‍ജി വകുപ്പ്

ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ പൂര്‍ണമായും സൗരോര്‍ജ്ജവല്‍ക്കരിക്കുമെന്ന് റിന്യൂവബിള്‍ എനര്‍ജി വകുപ്പ് മന്ത്രി ആര്‍.കെ സിങ്. മാലദ്വീപില്‍ വെച്ചു നടന്ന മൂന്നാമത് ആഗോള റീ-ഇന്‍വെസ്റ്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.“ഞങ്ങളുടെ ദ്വീപുകൾ‌ (ആൻഡമാൻ‌, നിക്കോബാർ‌ ദ്വീപുകൾ‌, ലക്ഷദ്വീപ്) പൂർണ്ണമായും പച്ചയായി മാറാൻ‌ ഞങ്ങൾ‌ ലക്ഷ്യമിട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 1,36,000 മെഗാവാട്ട് (മെഗാവാട്ട്) റിന്യൂവബിൾ എനർജി ശേഷി ഇന്ത്യ സ്ഥാപിച്ചിട്ടുണ്ടെന്നും 57,000 മെഗാവാട്ട് ശേഷി കൂടി നടപ്പാക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു. 2030 ഓടെ 450 ജിഗാവാട്ട് റിന്യൂവബിൾ എനർജി ശേഷി കൈവരിക്കാനാണ് ലക്ഷ്യം. മാലദ്വീപിലെ റിന്യൂവബിള്‍ എനര്‍ജിയുടെ പദ്ധതികള്‍ക്കാവശ്യമായ എല്ലാവിധ സഹകരണവും പിന്തുണയും ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാവുമെന്ന് ആര്‍.കെ സിങ് ഉറപ്പു നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ...
വിതുര കൊലപാതകം;മുഖ്യ പ്രതി അറസ്റ്റില്‍
Crime, Kerala News, Latest news

വിതുര കൊലപാതകം;മുഖ്യ പ്രതി അറസ്റ്റില്‍

വിതുരയിൽ വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേമല പട്ടൻകുളിച്ച പാറ താജുദീനെ പോലീസ് അറസ്റ്റ് ചെയ്തു. മാധവനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ആണ് താജുദ്ദീൻ. താജുദ്ദീന്റെ വീട്ടിൽ നിന്നാണ് മാധവന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുത്തുള്ള ഉൾവനത്തിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ജീർണിച്ച മൃതദേഹം കാണുന്നത്. മൂന്ന് ദിവസം മുൻപ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.ഇയാൾ വാറ്റു കേസിലടക്കം പ്രതിയാണ്. ...
കെഎസ്എഫ്ഇ വിവാദം: പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്; ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍
Politics, Thrissur

കെഎസ്എഫ്ഇ വിവാദം: പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്; ചര്‍ച്ച ചെയ്യുമെന്ന് എ വിജയരാഘവന്‍

കെഎസ്എഫ്ഇ വിഷയം പാര്‍ട്ടി ചെര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്താണ് നടന്നതെന്ന് പാര്‍ട്ടി പരിശോധിക്കും. അതിന് ശേഷം അഭിപ്രായം പറയുമെന്ന് എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടെന്നും അത് പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഉണ്ടാവുയെന്നും ഇരയായ ആള്‍ പറഞ്ഞാണ് പ്രധാനമെന്നും വിജയരാഘവന്‍ പറഞ്ഞു. സോളാര്‍ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍ ഉണ്ടാവുയെന്നും ഇരയായ ആള്‍ പറഞ്ഞാണ് പ്രധാനമെന്നും വിജയരാഘവന്‍ പറഞ്ഞു. കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച...
യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ
Education, Thiruvananthapuram

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കിയില്ല, മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ

യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ.അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മീഷണറാണ് പിഴ വിധിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പിഎസ്സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റ് തട്ടിപ്പുകളും മറനീങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് തള്ളി അന്നത്തെ കൊളെജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ.സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള സര്‍വ്വകലാശാല കണ്ടെത്തലില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിന് പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂണിവേഴ്‌സിറ്റി കോളേജിന്റെ ഒളിച്ചുകളിയും പുറത്താക...
ഇന്ധനവില കുതിക്കുന്നു; തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധന
India, Kerala News

ഇന്ധനവില കുതിക്കുന്നു; തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധന

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. തുടര്‍ച്ചയായ ആറാം ദിവസമാണ്ഇന്ധനവില വര്‍ധിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ ഒമ്പത് പൈസുടെ വര്‍ധനയാണ് ഒമ്പതു ദിവസം കൊണ്ട് ഉണ്ടായത്. ...
ആംബുലന്‍സിലെ പീഡനത്തെക്കാളും അന്ന്‍ ഞാന്‍  അനുഭവിച്ചത് മറ്റ് പലതും
Kerala News, Latest news, Life Style, Writers Corner

ആംബുലന്‍സിലെ പീഡനത്തെക്കാളും അന്ന്‍ ഞാന്‍ അനുഭവിച്ചത് മറ്റ് പലതും

ബലാത്സംഗത്തിന് ഇരയായ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. പിന്നീട് സമൂഹം അവർക്ക് കൊടുക്കുന്ന പേര് മറ്റ് പലതുമാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ തന്റേതല്ലാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുന്നു. ഒപ്പം നിൽക്കും എന്ന് കരുതിയ കുടുംബങ്ങൾ പോലും കൈ ഒഴിഞ്ഞു ജീവിക്കേണ്ടി വന്ന പെൺകുട്ടി.കുറ്റപ്പെടുത്തലുകൾ സഹിക്കാതെ ഒരു മുഴം കയറിയിൽ ജീവിതം തീർക്കാൻ തീരുമാനിച്ചവൾ.അവൾക്ക് മുന്നിൽ ഇനിയും ഉണ്ട് ജീവിതം.തോറ്റുകൊടുക്കാൻ മനസില്ല, തോറ്റു പിന്മാറില്ല എന്ന ഉറപ്പിൽ അവൾ ഇനി ജീവിതം തിരിച്ചു പിടിക്കും. ഇനി ആര്‍ക്കും ആവര്‍ത്തിക്കരുത് ' സംഭവത്തിനുശേഷം ആരൊക്കെയോ ചേര്‍ന്ന് ഒരു കൂട്ടിലെന്നെ അടച്ചുപൂട്ടിയതുപോലെ എനിക്ക് തോന്നി.മാനസികമായ് വല്ലാതെ ഒറ്റപ്പെട്ടപോലെ തോന്നി. അങ്ങനെയാണ് ഞാന്‍ ആത്മഹത്യ ചെയ്യാനുറപ്പിച്ചത്. പക്ഷേ അത് പരാജയപ്പെടുകയായിരുന്നു . പക്ഷേ, എനിക്ക് ജീവിതത...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Idukki, Kollam, Kottayam, Pathanamthitta, Thiruvananthapuram

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കിജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഉടനില്ലെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
COVID

കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഉടനില്ലെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡിനെതിരായ മരുന്ന് പരീക്ഷണം പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കൊവിഡ് പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും ഉടന്‍ നല്‍കില്ല. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നത് വൈകുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയില്ല. ...
error: Content is protected !!