Monday, June 22
BREAKING NEWS


Blog

മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 296 മരണം Morocco earthquake
World

മൊറോക്കോയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ 296 മരണം Morocco earthquake

Morocco earthquake മൊറോക്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഭൂകമ്ബത്തില്‍ 296 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറക്കാഷ് നഗരത്തിലാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്ബമുണ്ടായത്. 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. രാത്രി 11:11ന് ഉണ്ടായ ഭൂചലനം സെക്കൻഡുകള്‍ നീണ്ടുനിന്നു. https://www.youtube.com/watch?v=YRZQQpA_0Ko&t=30s റിക്ടര്‍ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബമാണുണ്ടായത് മൊറോക്കൻ നാഷണല്‍ സീസ്മിക് മോണിറ്ററിങ് അലേര്‍ട്ട് നെറ്റ്‍വര്‍ക്ക് സിസ്റ്റം അറിയിച്ചു. എന്നാല്‍, യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം റിക്ടര്‍ സ്കെയിലില്‍ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത. ഭൂചലനത്തെ തുടര്‍ന്ന് മൊറോക്കയില്‍ റസ്റ്ററന്റുകളില്‍ നിന്നും പബ്ബുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്...
വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident
Wayanad

വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident

Wayanad jeep accident വയനാട് മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. അപകടം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരി‍ഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ പരാതി. https://www.youtube.com/watch?v=fgF04dOuT20 അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഉമാദേവി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. ഇനി ആഴ്ചകളോളം സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇവരെപ്പോലെ തന്നെയാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റുള്ളവരുടെയും സ്ഥിതി. പരിക്കേറ്റവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ജോലിയുപേക്ഷിച്ച് വീട്ടില്‍ നില്‍ക്കണം. മരുന്നുകളും ഇടക്കിടെയുള്ള ആശുപത്രി യാത്രയും മറ്റും ഒരോ കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴും തനേക്കാളുപരി മ...
ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന് chandi oommen
Politics

ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന് chandi oommen

chandi oommen വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്. രാവിലെ വാകത്താനം നാലുന്നാക്കലിൽ നിന്നും പദ യാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരിൽ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റർ ദൂരമാണ് പദയാത്ര. തിങ്കളാഴ്ച ആണ് ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ. തിങ്കളാഴ്ച രാവിലെ 10ന് സ്പീക്കർ എ എൻ ഷംസീറിന് മുന്നിൽ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചൊല്ലും. https://www.youtube.com/watch?v=_tOX6BoBi20&t=50s 37719 വോട്ടുകൾക്കാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ തോൽപ്പിച്ചത്. വോട്ടെണ്ണലിൻ്റെ എല്ലാ റൗണ്ടിലും മേൽക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. 13 റൗണ്ടുകൾ വോട്ടെണ്ണി പൂർത്തിയാക്കിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പോലും മകൻ ചാണ്ടി ഉമ്മൻ പഴങ്കഥയാക്കി. https://www.youtube.com/watch?v=MwHnbJe6EgQ ഇത് അപ്പയുടെ പതിമൂന്ന...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട് Rain
Kerala News

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട് Rain

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ച വരെ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശാവുന്ന കാറ്റും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടാകും. https://www.youtube.com/watch?v=g-qb89tA1-g തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. അതേസമയം, മധ്യ ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുകയാണ്. ഇതിൻറെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. https://www.youtube.com/watch?v=zYcJcRGIgck&t=22s ...
വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കരുത്താർജ്ജിക്കും UDF 
Politics

വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കരുത്താർജ്ജിക്കും UDF 

UDF പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കോൺഗ്രസ്സിൽ വി ഡി സതീശൻ, കെ സുധാകരൻ കൂട്ടുകെട്ട് കൂടുതൽ കരുത്താർജ്ജിക്കും. സംസ്ഥാന നേതൃത്വത്തിൽ ഹൈക്കമാന്റിന് വിശ്വാസം വർധിച്ച സാഹചര്യത്തിൽ നേതൃത്വമാറ്റവും ഉടൻ ഉണ്ടാകില്ല. ഇതോടെ പാർട്ടിയിലെ വിമത ശബ്ദം ദുർബലമാകാനാണ് സാധ്യത. അതേസമയം പ്രതികൂല സാഹചര്യങ്ങളിലും പുതുപ്പള്ളിയിൽ നേടിയ വിജയം പാർട്ടിയിൽ ഐക്യത്തിന്റെ കാഹളം മുഴക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. https://www.youtube.com/watch?v=YRZQQpA_0Ko&t=30s തൃക്കാക്കരക്ക് പിന്നാലെ പുതുപ്പള്ളിയിലും നേടിയ മിന്നും വിജയം നിലവിലെ പാർട്ടി നേതൃത്വത്തെ കൂടുതൽ കരുത്തരാക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേയും നേതൃമികവാണ് വിജയത്തിന് കാരണമെന്ന് ഹൈക്കമാന്റും വിലയിരുത്തുന്നു. പാർട്ടിയിൽ നേതൃമാറ്റം അനിവാര്യമായ ഘട്ടത്തിലാണ് പുതുപ്പള്ളിയിലെ വിജയം. ഇനി സുധാ...
സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister
Latest news

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി Health Minister

Health Minister സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഈ സര്‍ക്കാര്‍ വന്ന ശേഷം കുറഞ്ഞ നാള്‍കൊണ്ട് 28 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും 9 സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാക...
സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister
Education

സ്കൂളുകളില്‍ അതിവേഗ ബ്രോഡ്ബാന്‍‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും:മന്ത്രി വി. ശിവന്‍കുട്ടി Kerala minister

Kerala minister സംസ്ഥാനത്തെ സ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ പൂർണമായും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന്പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ 9205 പ്രൈമറി - അപ്പർപ്രൈമറി സ്കൂളുകളില്‍ 2 എംബിപിഎസ് വേഗതയിലും 4752 ഹൈസ്കൂള്‍ - ഹയർസെക്കണ്ടറി സ്കൂളുകളില്‍ ആദ്യം 8 എംബിപിഎസ് വേഗതയിലും പിന്നീട് 100എംബിപിഎസ് വേഗതയിലും ബി.എസ്.എന്‍.എല്‍ വഴി ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് കണക്ഷന്‍ നല്‍കിയിരുന്നു. പ്രൈമറി തലത്തില്‍ ആദ്യ നാലു വർഷവും സെക്കണ്ടറിതലത്തില്‍ ആദ്യ അഞ്ചുവർഷവും ഇതിനായി കിഫ്ബിയില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയിരുന്നത്. ഇതിന് പ്രതിവർഷം 10.2 കോടി രൂപ ചെലവു വന്നിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ഈ സാഹചര്യത്തിലാണ് കിഫ്ബി പദ്ധതി പൂ‍ർത്തിയാകുന്ന മുറയ...
വിവാദങ്ങളെ മറികടന്ന് ‘നേർച്ചപ്പെട്ടി’ ;  ചിത്രം തിയേറ്ററുകളിൽ cenima
Entertainment

വിവാദങ്ങളെ മറികടന്ന് ‘നേർച്ചപ്പെട്ടി’ ; ചിത്രം തിയേറ്ററുകളിൽ cenima

cenima ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടിവന്നു സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ നേർച്ചപ്പെട്ടിയിലെ ഗാനങ്ങളും ട്രെയിലരും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിലെ ജാസ്സി ഗിഫ്റ്റ് പാടിയ കടമിഴി നോട്ടം ലജ്ജാവതിക്ക് ശേഷം ജാസി ഗിഫ്റ്റ് ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനത്തിലൂടെ. https://www.youtube.com/watch?v=fgF04dOuT20 പുതുമയുള്ള കഥയും കഥാപശ്ചാത്തലവും ആണ് നേർച്ചപ്പെട്ടിയെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ചിത്രത്തിൽ ജസ്റ്റിന ആയി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ എന്ന ആർട്ടിസ്റ്റ് ആണ്. ഒരു കന്യാസ്ത്രീ പ്രണയ നായിക കഥാപാത്രമായ വരുന്ന മലയാളത്തിലെ ആദ്യത്തെ സിനിമ. സ്കൈഗേറ്റ് ഫിലിംസ് നിർമ്മിക്കുന്ന നേർച്ചപ്പെട്ടി എന്ന ചിത്രം സെപ്റ്റംബർ 8ന് തിയേറ്ററിൽ എത്തും. .ദേശീയ അന്തർദേശീയ തലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയുംഫാഷൻ ഷോ ഗ്രൂമിങ് രംഗത്തി ല...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം Puthupally
Kerala News

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം Puthupally

Puthupally മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. https://www.youtube.com/watch?v=WEMTi0Zw4P4 ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം ന...
പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ.സുരേന്ദ്രൻ Surendran BJP
Politics

പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ.സുരേന്ദ്രൻ Surendran BJP

Surendran BJP പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ് കൊടുക്കാൻ ജനം ആഗ്രഹിച്ചതാണ് ഇത്രയും വലിയ പരാജയം ഇടത് മുന്നണിക്കുണ്ടാവാൻ കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാസപ്പടി വിവാദത്തിലും അതുപോലെയുള്ള അഴിമതിക്കേസുകളിലും മുഖ്യമന്ത്രി ഉൾപ്പെട്ടത് ജനരോഷമുണ്ടാക്കി. https://www.youtube.com/watch?v=fgF04dOuT20 ഭരണസ്തംഭനവും ഓണക്കാലത്തെ വറുതിയിയും സർക്കാർ വിരുദ്ധ വികാരം ജ്വലിപ്പിച്ചു. ദേശീയതലത്തിൽ ഐഎൻഡി മുന്നണി വന്നതോടെ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമായി. ത്രിപുരയിൽ സിറ്റിംഗ് സീറ്റീൽ പോലും സിപിഎമ്മിന് കെട്ടിവെച്ച തുക നഷ്ടമായി. ത്രിപുരയിൽ ബിജെപി ഇതിന്റെ നേട്ടമുണ്ടാക്കിയപ...
error: Content is protected !!