Friday, October 24
BREAKING NEWS


Around Us

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന
Around Us, Breaking News, Entertainment, Entertainment News

ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ‘ നമ്മള്‍’ ഓര്‍മ്മകളില്‍ ഭാവന

ഭാവനയുടെ സിനിമ അരങ്ങേറ്റത്തിന് 20 വയസ്സും. വിജയവും പരാജയവും വലിയ വിവാദങ്ങളും 2 ദശാബ്ദക്കാലം. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷ സിനിമകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഭാവനയ്ക്ക് ആശംസകളുമായി സിനിമ ലോകം എത്തുകയാണ്. ഭാവന തന്റെ 20 വര്‍ഷത്തെ കരിയറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. https://www.instagram.com/p/CmX2xeCJ2tw/?utm_source=ig_web_copy_link ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു, എന്റെ അച്ഛന്റെ അമൂല്യമായ പുഞ്ചിരിയും മിസ് ചെയ്യുന്നു; ' നമ്മള്‍' ഓര്‍മ്മകളില്‍ ഭാവന ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലാണ് പരിമളം എന്ന കഥാപാത്രമായി ഭാവന തന്റെ സിനിമയിലേക്കുളള അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷം മുൻപ് നമ്മള്‍ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേ...
തണലേകാന്‍ നന്മ മരം ഇനിയില്ല
Around Us, Writers Corner

തണലേകാന്‍ നന്മ മരം ഇനിയില്ല

മണ്ണിന്‍റെ നിലവിളിയ്ക്കും, മനുഷ്യ നൊമ്പരങ്ങള്‍ക്കും തണലായി മാറിയ അമ്മ ഇനിയില്ല.മനുഷ്യന് മാത്രമല്ല ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടി അമ്മയായി പൊരുതിയ പോരാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.താന്‍ നിന്ന ഭൂമി അടുത്ത തലമുറയ്ക്ക് പരിക്കുകള്‍ ഇല്ലാതെ പകര്‍ന്ന്‍ കൊടുക്കാന്‍ സാധിക്കണം എന്ന വാക്കുകള്‍ ആണ് സുഗതകുമാരിയുടെ കവിതകളിലൂടെ നമുക്ക് മുന്നിലേക്ക് തുറന്നിരുന്നത്. കടലാസുകളില്‍ ഒതുങ്ങി കൂടാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന്‍ തെളിയിച്ച വിളക്ക് ആയിരുന്നു സുഗതകുമാരി.പ്രകൃതിയ്ക്ക് കാവ്യാക്ഷരങ്ങള്‍ കൊണ്ട് ലോകം തീര്‍ത്ത ധീര പോരാളി. തകർന്ന മനസുമായി അഭയം തേടിയ ഒരുപാട് പെൺ ജന്മങ്ങളുടെ ജീവിത കഥയിൽ താങ്ങായി മാറാൻ അമ്മയ്ക്ക് സാധിച്ചു. നിരാലംഭകരുടെ തണൽ ആയി മാറിയ എട്ടോളം അഭയ കേന്ദ്രങ്ങൾക്ക് മരം കൊണ്ട് തണൽ തീർത്ത നന്മ മനസ്. ഈ തണൽ പകർന്നു തന്ന പ്രകൃതി സ്‌നേഹത്തിന്റെയും, മനുഷ്യ സ്‌നേഹത്ത...
ഒടുവിൽ അഭയയ്ക്ക് നീതി
Around Us, Kerala News, Latest news

ഒടുവിൽ അഭയയ്ക്ക് നീതി

28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അഭയയ്ക്ക് നീതി കിട്ടി. കേസിൽ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. പരിശോധന നടപടികൾക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റും. ...
വാഗമണ്ണിലെ റെയിഡ് റിസോർട്ട് പൂട്ടാൻ  ഉത്തരവ്
Crime, Idukki

വാഗമണ്ണിലെ റെയിഡ് റിസോർട്ട് പൂട്ടാൻ ഉത്തരവ്

ഇടുക്കി : നിശാപാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് പൂട്ടാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച റി​സോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. യു​വ​തി​യ​ട​ക്കം ഒ​ന്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി. 58 പേ​ർ നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​...
വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച സംഭവം;അന്വേഷണം ഇഴയുന്നതായി പരാതി
Crime, Kerala News, Thrissur

വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച സംഭവം;അന്വേഷണം ഇഴയുന്നതായി പരാതി

പേരുങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞു പേരുങ്ങോട്ടുകരയിൽ വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച കേസിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഇഴയുന്നതായി പരാതി.ഇതിനെതിരെ ബുധനാഴ്ച്ച സമരത്തിന് ഒരുങ്ങുകയാണ് വീട്ടുകാര്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചി മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. കേസ് അന്വേഷണത്തിൽ ആലംഭാവം കാണിച്ചതിനെ തുടർന്ന് അന്തിക്കാട് സിഐ, എസ്ഐ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ബുധനാഴ്ച മുല്ലശ്ശേരിയിൽ വീണ്ടും സമരത്തിന് തുടക്കം കുറിക്കുകയാണ് ...
ജനുവരി ആദ്യവാരം വൈറ്റില മേല്‍പ്പാലം   ജനങ്ങൾക്ക് തുറന്ന് കൊടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍
Ernakulam, Kerala News, Latest news

ജനുവരി ആദ്യവാരം വൈറ്റില മേല്‍പ്പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സർക്കാർ കിഫ്‌ബി സഹായത്തോടെ ഏറ്റെടുത്ത് നിർമിക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെയും, കുണ്ടന്നൂർ മേൽപ്പാലത്തിന്റെയും പ്രവർത്തികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ജനുവരി ആദ്യവാരം ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് സൂചന. 86.34കോടി രൂപ വൈറ്റില മേൽപ്പാലത്തിനും, 82.74 കോടി രൂപ കുണ്ടന്നൂർ മേൽപ്പാലത്തിന് വേണ്ടി കിഫ്‌ബി ചിലവഴിച്ചത്. പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പാലം പ്രാവർത്തികമാക്കുകയാണ് ചെയ്തത്.യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഫണ്ട് നീക്കി വെയ്ക്കാതെ തറക്കലിട്ടെങ്കിലും, പ്രവർത്തി തുടങ്ങാനോ, ടെൻഡർ വിളിക്കുകയോ ചെയ്തിരുന്നില്ല. നിലവിലുള്ള ഈ ഗതാഗത കുരുക്കിന് വലിയൊരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ആണ് പണം കണ്ടെത്തി നൽകുന്നത്. ...
പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി
Kerala News, Latest news, Palakkad

പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സത്യ പ്രതിജ്ഞയ്ക്ക് പിന്നാലെ പാലക്കാട്‌ നഗര സഭയിൽ ജയ് ശ്രീറാം വിളികളുമായി ബിജെപി കൗസിലർമാർ കവാടത്തിൽ അണിനിരന്നു. നേരത്തെ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് സ്ഥാപിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്കു കർശന നിയന്ത്രണം
COVID, Kerala News, Thiruvananthapuram

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്കു കർശന നിയന്ത്രണം

വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചെലവാകട്ടെ ക്രമാതീതമായി വർധിക്കുകയും ചെയ്തു. കൊവിഡ് കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക നില അതീവ ദുർബലമായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻവരുമാന നഷ്ടമുണ്ടാക്കി. മാർച്ച് മുതൽ ഇതുവരെ 400 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്. സർക്കാർ നാലു തവണയായി 50 കോടി ബോർഡിന് നൽകി. വരുമാനത്തിൽ കുറവുണ്ടാകുമ്പോഴും ചെലവ് കുറയുന്നതുമില്ല. കഴിഞ്ഞ ശബരിമല സീണസിൽ ലഭിച്ചതിന്റ അഞ്ച് ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചതെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു പ...
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
COVID, Kerala News, Thiruvananthapuram

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന കർശനമാക്കുന്നു. എറണാകുളം അടക്കം ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരിൽ ചിലർക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. ഇനിയുള്ള ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കൂടിയാലത് തെരഞ്ഞെടുപ്പ് കാലത്തെ കരുതലിൽ വന്ന വീഴ്ചയായി തന്നെ കണക്കാക്കേണ്ടിവരും. ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം മരണ നിരക്ക് കുറച്ച് നിർത്താനാണ് കൂടുതൽ ശ്രദ്ധ നൽകുക. ...
മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു
Around Us, Ernakulam

മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു

നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ് മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്. നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്...
error: Content is protected !!