Monday, August 31
BREAKING NEWS


Around Us

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്
Thiruvananthapuram

‘ജയിലില്‍ ഭീഷണി’; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് കോടതി ഉത്തരവ്

ജയിലില്‍ ഭീക്ഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സ്വപ്നയെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ഫോര്‍ട്ട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. അതേ സമയം സ്വപ്നയ്ക്ക് ജയിലില്‍ ഭീക്ഷണിയില്ലെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ...
എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും
Education, Thiruvananthapuram

എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്തും

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥ...
‘സ്വപ്നയ്ക്ക് ഭീഷണിയില്ല’; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍
Ernakulam

‘സ്വപ്നയ്ക്ക് ഭീഷണിയില്ല’; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണി ഇല്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. സ്വപ്ന സുരേഷിന് ജയിലില്‍ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ വകുപ്പ്. സ്വപ്നയ്ക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജയില്‍ വകുപ്പിന്റെ ഭാഗം കേള്‍ക്കാതെയാണ് എറണാകുളം എസിജെഎം കോടതി ഉത്തരവിറക്കിയത്. ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണ് ഉത്തരവ് എന്നും ഹര്‍ജിയിലുണ്ട്. ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിലിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ്കോടതിയെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് സ്വപ്നയ്ക്ക് ജയിലില്‍ കര്‍ശന സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. അത...
ട്വന്റി 20 ഇനി നിയമസഭയിലേക്ക്
Election, Ernakulam

ട്വന്റി 20 ഇനി നിയമസഭയിലേക്ക്

നെഞ്ചത്തു കൈ വച്ച് ഇടത്തനും വലത്തനും കൊച്ചി : അഞ്ചുവര്‍ഷം മുമ്പു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഉയർന്നു വന്ന ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തു. ഇതിനുപുറമെ മറ്റൊരു പഞ്ചായത്തില്‍ വലിയ കക്ഷിയാവാനും അവര്‍ക്കായി. നാലോളം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാന്‍ ആയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭയില്‍ കാലെടുത്ത് വയ്ക്കാന്‍ ട്വന്റി 20ക്ക് നിഷ്‌പ്രയാസം കഴിയും എന്നതിന്റെ തെളിവാണ് അഞ്ചോളം പഞ്ചായത്തില്‍ ലഭിച്ച മിന്നും ജയം.അതോടുകൂടി തകർന്നു വീണത് എൽഡിഫും യുഡിഫുമാണ് .ഇടതനും വലതനും ഒരുപോലെ സ്വാധീനമുള്ള മേഖലകൾ ട്വന്റി ൨൦യുടെ കയ്യിൽ വന്നപ്പോൾ ഇനി കാളി മാറുന്നത് കണ്ടുതന്നെ അറിയേണ്ടി വരും. കിഴക്കമ്ബലം കൂടാതെ, കുന്നത്...
കൊച്ചിയിൽ താമര വിരിയിച്ചു
Ernakulam

കൊച്ചിയിൽ താമര വിരിയിച്ചു

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ നാല് സീറ്റുകള്‍ നേടി ബിജെപി. എറണാകുളം സൗത്ത്, എറണാകുളം സെന്‍ട്രല്‍, നോര്‍ത്ത് ഐലന്‍ഡ്, അമരാവതി എന്നീ സീറ്റുകളാണ് ഇത്തവണ ബിജെപി നേടിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ അത് മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐലന്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍. വേണുഗോപാലിനെ ബിജെപി പരാജയപ്പെടുത്തിയതാണ് ഇവിടെ ശ്രദ്ധേയമായത്. ഒരു വോട്ടിനാണ് വേണുഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥി എം. പദ്മകുമാരിയാണ് പരാജയപ്പെടുത്തിയത്. ...
‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍
Kozhikode

‌ കാരാട്ട്‌ ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍

കോഴിക്കോട്‌: കൊടുവള്ളി നഗരസഭ 15-ാം വാര്‍ഡില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച കാരാട്ടു ഫൈസലിന്റെ വിജയാഘോഷം മിനി കൂപ്പറില്‍. സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാ വിവാദം ഈ തെരഞ്ഞെടുപ്പ്‌ കാലത്തും സജീവ ചര്‍ച്ചയായിരുന്നു. വിജയത്തിനു പിന്നാലെ പുതിയ മിനി കൂപ്പറില്‍ കയറിനിന്ന്‌ ഫൈസല്‍ വിജയ ജാഥ നടത്തി. ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്ബത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്...
എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണം
Thiruvananthapuram

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണം

ഇടുതപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തിയ ബിജെപിയും, യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേര്‍ന്ന് കെട്ടിപ്പൊക്കിയ നുണപ്രചരണങ്ങളെ അതിജീവിച്ചാണ് ഇടതു ജനാധിപത്യമുന്നണി ഈ വിജയം നേടിയതെന്നും എം എന്‍ സ്മാരകത്തില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ കാനം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോടൊപ്പം നിന്നു നടത്തിയ പ്രവര്‍ത്തനങ്ങളോടുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. അതിന് പോറലേല്‍പ്പിക്കാന്‍ ചോരതന്നെ കൊതുകിന് കൗതുകം എന്നമട്ടില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ശ്രമങ്ങളെയും ജനങ്ങള്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എല്‍ഡിഎഫ് കൈവരിച്ച വിജയത്തെ വിലകുറച്ചുകാണാനും അപവാദ പ്രചാരണം തുടരാനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇരുന്നൂറ് സീറ്റുകളിലെങ്കിലും ബിജെപിയുടെ നിലമെച്ച...
ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്
Election, Kozhikode

ഒഞ്ചിയത്ത് ഭരണം നിലനിര്‍ത്തി ആര്‍എംപി, നില മെച്ചപ്പെടുത്തി എല്‍ഡിഎഫ്

ഒഞ്ചിയത്ത് ആര്‍എംപിക്ക് തിരിച്ചടി. 2, 3 വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷുഹൈബ് പരാജയപ്പെട്ടു.നിര്‍ണായക സീറ്റുകള്‍ നഷ്ടമായെങ്കിലും ഒഞ്ചിയത്ത് ഭരണം ആര്‍എംപി നേടി.
കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു
Kannur, Kerala News, Latest news

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു

കണ്ണൂർ കോർപറേഷനിൽ ബിജെപിയുടെ താമര വിരിഞ്ഞു. ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. യുഡിഎഫിന്റെ സീറ്റിലാണ് താമര വിരിഞ്ഞത്. 136 വോട്ടുകൾ ആണ് വിജയം. കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്
Kannur

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി, ചരിത്രത്തിലെ ആദ്യ സീറ്റ്

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് എന്‍ഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വികെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂര്‍ അടക്കം  രണ്ട് വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണമത്സരം നടന്ന വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായിട്ടാണ്  ബിജെപി വിജയിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ...
error: Content is protected !!