Saturday, December 14
BREAKING NEWS


ട്വന്റി 20 ഇനി നിയമസഭയിലേക്ക്

By sanjaynambiar

നെഞ്ചത്തു കൈ വച്ച് ഇടത്തനും വലത്തനും

കൊച്ചി : അഞ്ചുവര്‍ഷം മുമ്പു എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഉയർന്നു വന്ന ട്വന്റി 20 ഇക്കുറി സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍കൂടി പിടിച്ചെടുത്തു. ഇതിനുപുറമെ മറ്റൊരു പഞ്ചായത്തില്‍ വലിയ കക്ഷിയാവാനും അവര്‍ക്കായി. നാലോളം പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പ്രമുഖ കക്ഷിയായി പടരാന്‍ ആയതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത നിയമസഭയിലേക്ക് മത്സരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്വന്റി 20. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിയമസഭയില്‍ കാലെടുത്ത് വയ്ക്കാന്‍ ട്വന്റി 20ക്ക് നിഷ്‌പ്രയാസം കഴിയും എന്നതിന്റെ തെളിവാണ് അഞ്ചോളം പഞ്ചായത്തില്‍ ലഭിച്ച മിന്നും ജയം.അതോടുകൂടി തകർന്നു വീണത് എൽഡിഫും യുഡിഫുമാണ് .ഇടതനും വലതനും ഒരുപോലെ സ്വാധീനമുള്ള മേഖലകൾ ട്വന്റി ൨൦യുടെ കയ്യിൽ വന്നപ്പോൾ ഇനി കാളി മാറുന്നത് കണ്ടുതന്നെ അറിയേണ്ടി വരും.

കിഴക്കമ്ബലം കൂടാതെ, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളാണ് ഇടതു, വലതു മുന്നണികളില്‍ നിന്ന് പിടിച്ചെടുത്തത്.

ഇതില്‍ ഐക്കരനാട്ടില്‍ പ്രതിപക്ഷമേ ഇല്ല . കന്നിമത്സരത്തില്‍ തന്നെ ആകെയുള്ള14 സീറ്റും ട്വന്റി 20 നേടി. മഴുവന്നൂരില്‍ 19ല്‍ 14 സീറ്റും കുന്നത്തുനാട്ടില്‍ 18ല്‍ 11 സീറ്റും വെങ്ങോല പഞ്ചായത്തില്‍ എട്ടുസീറ്റും ട്വന്റി 20 നേടി. ജില്ലാ പഞ്ചായത്തില്‍ രണ്ടു ഡിവിഷനിലും വടവുകോട് ബ്‌ളോക്ക് പഞ്ചായത്തില്‍ മത്സരിച്ച ഏഴില്‍ അഞ്ചിലും അവര്‍ ജയിച്ചു. അതേ സമയം ട്വന്റി ട്വന്റിയുടെ തട്ടകമായ കിഴക്കമ്ബലത്ത് കഴിഞ്ഞ തവണത്തെക്കാള്‍ ഒരു സീറ്റു കൂടി നേടി. 19ല്‍ 18 സീറ്റും ട്വന്റി 20 പിടിച്ചടക്കി. കഴിഞ്ഞതവണ 17 സീറ്റായിരുന്നു. ചേലക്കുളം വാര്‍ഡ് മാത്രമാണ് കൈവിട്ടത്. അവിടെ യു.ഡി.എഫ് സ്വതന്ത്ര അസ്മ അലിയാര്‍ ആണ് ജയിച്ചത്.

ട്വന്റി 20 യുടെ മാതൃകയില്‍ സംസ്ഥാനമെമ്പാടും ജനകീയ മുന്നണികള്‍ രൂപപ്പെടുന്നുണ്ട്.

ഇക്കുറി വോട്ടെടുപ്പ് ദിവസവും ട്വന്റി 20 വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.കിഴക്കമ്ബലം ഗ്രാമപഞ്ചായത്ത് കുമ്മനോട് വാര്‍ഡില്‍ വോട്ട് ചെയ്യാനെത്തിയ ദമ്ബതികളെ സി പി എം പ്രവര്‍ത്തകര്‍ അടിച്ചോടിക്കാന്‍ ശ്രമിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. കിഴക്കമ്ബലത്തെ ട്വന്റി 20 യുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മ മികച്ച വിജയമാണ് ഇക്കുറി നേടിയത്. രണ്ടാമത്തെ വലിയ കക്ഷിയായി മാറിയ അവര്‍ എട്ട് സീറ്റുകളില്‍ വിജയിച്ചു. കൊച്ചിയില്‍ രൂപം കൊണ്ട വിഫോര്‍ കൂട്ടായ്മയും നിര്‍ണായക സ്വാധീനം വോട്ടര്‍മാരില്‍ ചെലുത്തിയിട്ടുണ്ട്.

ഭരണനേട്ടം കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച കിഴക്കമ്ബലം മോഡല്‍ സമീപ പഞ്ചായത്തുകളെ കീഴടക്കിയതിന്റെ ഭീതിയിലാണ് ഇടതുവലതു മുന്നണികള്‍ ഇപ്പോൾ….

ന്യായമായ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതു വിതരണ മാതൃകയില്‍ നല്‍കിയാണ് ട്വന്റി 20 ജനമനസില്‍ ചേക്കേറുന്നത്. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് കൃത്യമായി ചിലവഴിച്ചാല്‍ മാത്രം മതി ജനങ്ങള്‍ക്ക് സുഖകരമായി ജീവിക്കാന്‍ എന്ന മാതൃകയാണ് ട്വന്റി 20 കാട്ടിത്തരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!