Tuesday, October 21
BREAKING NEWS


Kerala News

പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും
Kerala News, Latest news

പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും

പൊതു സ്ഥലത്തോ സ്കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനം ആണെന്നും, ഇത് കുറ്റമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ. വയനാട് ജില്ലയിൽ ഹെയർ സ്റ്റൈൽ വ്യത്യാസ്തമായി ചെയ്തത്തിന് സ്കൂൾ അസംബ്ലിയിൽ വെച്ച് ഒൻപത് വയസുകാരനെ അപമാനിച്ച സംഭവത്തിൽ ആണ് ഈ ഉത്തരവ് പുറപ്പെടുപ്പിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകി കഴിഞ്ഞു.തെറ്റിന്റെ വ്യാപ്തി മനസിലാക്കി മാത്രമേ സ്കൂൾ പ്രിസിപ്പളിന്‌ ശിക്ഷ നൽകാൻ പാടുള്ളു എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ...
മിണ്ടാ പ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; നായയെ കയറില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
Ernakulam, Kerala News, Latest news

മിണ്ടാ പ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; നായയെ കയറില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്‍റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്. നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആണ് സംഭവം നടന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ഉത്തരവ് ഇട്ടിരുന്നു. കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്തു. നായയുടെ ശരീരത്തിൽ ഉരഞ്ഞ ഒരുപാട് പാടുകൾ ഉണ്ട്. നാട്ടുകാർ ആണ് ചെങ്ങനാട് പോലീസിൽ പരാതി നൽകിയത്. നാട്ടുകാരിൽ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്തോടെ ഇയാൾക്ക് എതിരെ കേസ് എടുക്കണം എന്ന പരാതി വ്യാപകമായി ഉയർന്നിരു...
സ്കൂൾ തുറക്കണോ? എന്ന്‍ മുഖ്യമന്ത്രി;വൈറല്‍ ആയി മാറി രണ്ടാം ക്ലാസ് കാരന്‍റെ മറുപടി
Kerala News, Latest news

സ്കൂൾ തുറക്കണോ? എന്ന്‍ മുഖ്യമന്ത്രി;വൈറല്‍ ആയി മാറി രണ്ടാം ക്ലാസ് കാരന്‍റെ മറുപടി

രണ്ടാം ക്ലാസുകാരനോട് മുഖ്യമന്ത്രി പിണറായി സ്കൂൾ തുറക്കണോ എന്ന് ചോദിച്ചു. മുഹമ്മദ്‌ മാസിനോട് ആണ് മന്ത്രി ഇത് ചോദിച്ചത്. ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രചണ യോഗത്തിൽ പങ്കെടുത്ത് പുറത്ത് ഇറങ്ങുമ്പോഴാണ് മുഖ്യ മന്ത്രി മുഹമ്മദ്‌ മാസ് നോട്‌ മന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാൻ ആയി കാത്തിരിക്കുകയായിരുന്നു രണ്ടാം ക്ലാസ്സ്‌ക്കാരൻ.ക്ലാസ്സ്‌ ഇല്ലേ എന്ന ചോദ്യത്തിന് സ്കൂൾ ഇല്ലല്ലോ എന്ന മറുപടിയും. ഏത് ക്ലാസ്സിൽ ആണ് എന്ന് മുഖ്യ മന്ത്രി ചോദിച്ചതും, രണ്ടിലാണെന്നു മറുപടിയും കുശലന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ ആണ് സ്കൂൾ തുറക്കൽ ഒരു ചർച്ച ആയി മാറിയത്. ...
തുടര്‍ച്ചയായ രണ്ടാം ദിനവും അയ്യായിരത്തില്‍ താഴെ കോവിഡ് രോഗികള്‍
Kerala News, Latest news

തുടര്‍ച്ചയായ രണ്ടാം ദിനവും അയ്യായിരത്തില്‍ താഴെ കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ...
വാക്സിൻ ലഭിച്ചവരിൽ എച്ച്ഐവി ഫലം പോസിറ്റീവ്;പരീക്ഷണം നിർത്തി വെച്ചു
Kerala News, World

വാക്സിൻ ലഭിച്ചവരിൽ എച്ച്ഐവി ഫലം പോസിറ്റീവ്;പരീക്ഷണം നിർത്തി വെച്ചു

വാക്സിൻ ലഭിച്ചവരിൽ എച്ച് ഐ വി പോസിറ്റീവ് ഫലം കാണിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ നിർമിച്ച വാക്സിൻ പരീക്ഷണം നിർത്തി വെച്ചു. ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയും സിഎസ്എല്ലും ചേർന്ന് നിർമ്മിച്ച വാക്സിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 216പേരിൽ പരീക്ഷണം നടത്തിയെന്നും ആർക്കും ശരീരത്തിൽ ഒരു കുഴപ്പവും ഇല്ലെന്നും കമ്പനി പറഞ്ഞു. വാക്സിൻ ശരീരത്തിലെ ആന്റിബോഡികൾ എച്ച് ഐ വി പരിശോധന ബാധിക്കുന്നതു കൊണ്ട് ഫലം കാണിക്കുന്നത് തെറ്റായി കാണിക്കുന്നത് കൊണ്ട് പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ...
സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി
Kerala News, Latest news

സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി

സംസ്ഥാനത്ത് പുതിയ ജനുസ്സിൽ പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. രോഗം വേഗം കണ്ടെത്തിയാൽ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു എന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പന...
ജയിലിൽ വച്ച് സ്വപ്‌ന സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്
Kerala News, Latest news

ജയിലിൽ വച്ച് സ്വപ്‌ന സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്

ജയിലിൽ വച്ച് സ്വപ്‌ന സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ജയിലിനുള്ളിൽ ഭീഷണി ഉണ്ടെന്ന് സ്വപ്‌നപറഞ്ഞത്. സുരക്ഷ ശക്തമാക്കാൻ കോടതി ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട്. ജയിൽ ഡിഐജി ഈ ആരോപണങ്ങൾ എല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. അന്വേഷണത്തിൽ ഭീഷണി ഉണ്ടെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സ്വപ്‌ന കോടതിയിൽ പറഞ്ഞത് കള്ളമാണോ അതോ ജയിലിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാറ്റി പറഞ്ഞതാണോ എന്നാണ് ഇപ്പോഴത്തെ ദുരൂഹത. കോടതിയിൽ കള്ള മൊഴി ആണ് കൊടുത്തെങ്കിലും കോടതിയ്ക്ക് സ്വപ്നയ്ക്കെതിരെ കേസ് എടുക്കാം. ...
സർക്കാരിനെ ഒടുക്കിയെ മതിയാകൂ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി
Kerala News, Latest news

സർക്കാരിനെ ഒടുക്കിയെ മതിയാകൂ;സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സിനിമ നടൻ സുരേഷ് ഗോപി. സർക്കാരിനെ ഒടുക്കിയെ മതിയാകൂ എന്നും, വൃത്തിക്കെട്ട ഭരണം ആണ് സർക്കാരിന്റെ എന്ന് സുരേഷ് ഗോപി പറഞ്ഞു.സർക്കാർ വിശ്വാസികളെ വിഷമിപ്പിച്ചു എന്നും,സർക്കാരെ കാലിൽ തൂക്കി കടലിൽ കളയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലിൽ നിന്നാണ് എന്നും, പറഞ്ഞ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ...
വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന്;ഗോദ്‌റെജ്
Kerala News, Latest news

വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന്;ഗോദ്‌റെജ്

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കഴിഞ്ഞതോടെ കൊച്ചി പോലുള്ള നഗരങ്ങളിലെ വീടുകളിൽ മോഷണങ്ങൾ വർധിക്കുമെന്ന് ഗോദ്‌റെജ് ലോക്സ് ഹർഘർ സുരക്ഷിത് റിപ്പോർട്ട്‌. പോലീസിൽ നിന്നും ലഭിച്ച വിവര രേഖകളുടെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട്‌. കോവിഡ് എന്ന വില്ലൻ വന്നത്തോടെ പലർക്കും തൊഴിൽ ഇല്ലായ്മയും, മറ്റും വന്നതോടെ പലരും മോഷണ വഴികൾ തിരഞ്ഞെടുക്കുന്നു. പലരും മോഷണം നടന്നതിന് ശേഷം ആണ് വീടിന്‍റെ സുരക്ഷയെ കുറിച്ച് ഓർക്കുന്നത് പോലും. ഡിജിറ്റൽ ലോക്കുകളെയും മറ്റും പൊതു ജനങ്ങൾക്ക് അറിവ് വളർത്തേണ്ടത് ആവിശ്യമാണ്. പൊതു ജന ജാഗ്രത വളർത്തേണ്ടത് ആവശ്യമാണെന്നും, സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വേണ്ടിയാണ് ഗവേഷണം നടത്തിയതെന്നും ഗോദ്‌റെജ്‌ ലോക്‌സ് എസ്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മൊട്വാനി പറഞ്ഞു. ...
നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതി
Election, Kerala News, Latest news

നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതി

അടുത്ത വർഷത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പതിനെട്ടു വയസായ പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ കരട് വോട്ടർ പട്ടിക പരിശോധിച്ച് പരാതികളും മറ്റും സമർപ്പിക്കാനുള്ള തിയ്യതി ഡിസംബർ 31 വരെ നീട്ടി എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 2,63, 00, 000 പേരാണ് നിലവിൽ ഇപ്പോൾ കരട് പട്ടികയിൽ ഉള്ളത്. അത് 2, 69, 00, 000ഉയർത്തുക ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിനോ അതിന് മുന്നെയോ പതിനെട്ടു വയസാകുന്നവരുടെ പേര് ചേർക്കാനും മറ്റ് മാറ്റങ്ങൾ വരുത്താനും സാധിക്കും. കരട് പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തണം എന്നും, പേരില്ലാത്തവർ പേര് ചേർക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ...
error: Content is protected !!