Sunday, October 19
BREAKING NEWS


Kerala News

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം;തിരഞ്ഞെടുപ്പ് ഓഫീസര്‍
Election, Kerala News, Latest news

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം;തിരഞ്ഞെടുപ്പ് ഓഫീസര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് 19 വൈറസിന്‍റെ പശ്ചാത്തലത്തില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന്  പ്രത്യേക പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കും. സ്പെഷ്യല്‍വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ്  ഇവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്  അനുവദിക്കുന്നത്. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അഭ്യര്‍ത്ഥിച്ചു. സ്പെഷ്യല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാര്‍ഡ്/ഡിവിഷന്‍, വോട്ടര്‍ പട്ടികയിലെ പാര്‍ട്ട് നമ്പര്‍ , സീരിയല്‍ നമ്പര്‍ എന്നിവ അറിഞ്ഞു വയ്ക്കണം. തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും ബന്ധപ്പെടുമ്ബോള്‍ ഈ വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ ശ...
പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
Kerala News, Latest news

പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി. എഎസ്‌ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ ആളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. മകളുടെ മുന്നില്‍വച്ച്‌ പരാതിക്കാരനോട് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോയിലെ എസ്‌ഐയുടെ വാക്കുകള്‍. വിവാദമായതോടെ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് പോലീസിന്റെ യശസ...
കേരളത്തിൽ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5275 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,834; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,26,797. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകള്‍ പരിശോധിച്ചു.
COVID, Kerala News

കേരളത്തിൽ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5275 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,834; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,26,797. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകള്‍ പരിശോധിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാര്‍വതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപ...
സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്
Election, Kerala News, Latest news

സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ വാര്‍ഡുകളില്‍ സജീവമായി. മിക്ക സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തുറന്നു കഴിഞ്ഞു.ഇതിനകം പലവാര്‍ഡുകളിലും രണ്ട്തവണ സ്ഥാനാര്‍ത്ഥികള്‍ പര്യടനം പൂര്‍ത്തിയാക്കി.  ഇതിനോടകം തന്നെ ചുമരെഴുത്തുകളും, സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള ബോര്‍ഡുകളും എല്ലായിടത്തും ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമാണ് വ്യാപകമായുള്ളത്. ഇതിനായി പ്രത്യേകം വാട്സ്‌ആപ്പ് ഗ്രൂപ്പുകളും, സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരോട് വാട്സ്‌ആപ്പിലൂടെയും ഫെയസ്ബുക്ക് ലൈവ്് വഴിയും വോട്ട് ചോദിക്കുന്നുണ്ട്. മുന്‍ കൗണ്‍സിലര്‍മാരാവട്ടെ തങ്ങളുടെ ഭരണനേട്ടങ്ങളും കഴിഞ്ഞവാര്‍ഡുകളില്‍ ചെയ്ത വികസനങ്ങളും സഹായങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോകളും പുറ...
സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും,ഹാരത്തിനും വിലക്ക്
Election, Kerala News, Latest news

സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും,ഹാരത്തിനും വിലക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും,ഷാളിനും, ഹാരത്തിനും വിലക്കേര്‍പ്പെടുത്തി. കൊവിഡ് സാഹചര്യത്തിലാണ് വിലക്ക് ഉണ്ടായിരിക്കുന്നത്. ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കാന്‍ നോട്ടുമാലയ്ക്കും ഷാളിനും ഹാരത്തിനും വിലക്കേര്‍പ്പെടുത്തി. കൊവിഡ് സാഹചര്യത്തിലാണ് പരമ്ബരാഗത സമ്ബ്രദായങ്ങള്‍ക്ക് വിലക്ക് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ബൂത്ത് തോറും സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത് പതിവാണ് .ലഘുലേഖ, നോട്ടീസ് എന്നിവ പരിമിതപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം സജീവമാക്കണമെന്ന് ജില്ലാ ...
ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത
Kerala News, Weather

ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തിപ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഡിസംബര്‍ 2 ഓടെ തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കൂടുതല്‍ സാധ്യത) മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍.അതില്‍ 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും മലപ്പുറം ജില്ലയിലാണ്.4390 വനിതാ സ്ഥാനാര്‍ത്ഥികളാണ് അവിടെ മത്സര രംഗത്തുള്ളത് .ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ഥി കണ്ണൂര്‍ കോര്‍പറേഷനില്‍നിന്നാണ് ജനവിധി തേടുന്നത്. ...
സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
Kerala News, Latest news

സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്. പിരിവ് തുക ട്രഷറിയിൽ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുണ്ട്. ബിനാമി പേരിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. ഓപറേഷൻ ബചതിന്റെ ഭാഗമായി വിജിലൻസാണ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനു പുറമേ 10 ബ്രാഞ്ചുകളിൽ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലൻസ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടർന്ന് നടത്തിയ...
കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
Kerala News, Latest news

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നെയ്യാര്‍ സംഭവം വിവാദമായതിന് പിന്നാലെയാണ് ദുരനുഭവം പങ്കുവെച്ച് നൗജാദ് മുസ്തഫ എന്ന യുവാവും രംഗത്തെത്തിയത്. വാഹനപരിശോധനക്കിടെ യൂണിഫോമും മാമാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്തെന്ന് യുവാവ് ആരോപിച്ചു.കേരളാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയെന്ന് പറയുന്ന സിദ്ദിഖുല്‍ അക്ബര്‍ എന്ന പൊലീസുകാര...
ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി
India, Kerala News, Latest news

ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎൽ ന്റെ 53 ശതമാനം ഓഹരി വിൽക്കാൻ ആണ് തീരുമാനം. ബിപിസിഎൽ ന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും. കമ്പനിയുടെ ഉടമസ്ഥ അവകാശം പാചക വാതക സബ്സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചക വാതക സിലിണ്ടറുകൾ ആണ് സബ്സിഡി നല്കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുൻകൂറായി ആണ് നല്കുന്നത്. ഇതുപയോഗിച്ച് സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ...
error: Content is protected !!