Tuesday, December 3
BREAKING NEWS


World

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു
Crime, World

സൗദിയിൽ മലയാളിയെ പാകിസ്‌ഥാൻ സ്വദേശി കുത്തിക്കൊന്നു

 സൗദി  ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. കൂടെ ജോലിചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. അസീസിനെ  രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ്‌ രണ്ടുപേർക്ക്‌ കുത്തേറ്റു. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. ...
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം
World

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച അർജന്റീന നിയമ വകുപ്പ് അദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർ ലിയോപോൾഡോ ലുക്യുവിന്റെ സ്വത്ത് സംബന്ധിച്ച് തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. മറഡോണയുടെ അടുത്ത ബന്ധുക്കളിൽനിന്ന് മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശനിയാഴ്ച ശേഖരിച്ചതായി പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും നേരത്തെ അരോപിച്ചിരുന്നു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ പറഞ്ഞു.മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മോര്‍ള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലന്‍സ് മറഡോണയുടെ വസതിയില്‍ എത്തിച്ചേരാന്‍ അരമണിക്കൂറിലധികം സമയമെടുത്തതായി അഭിഭാഷകൻ ആരോപിച്ചു. മരണത്തിന് 12 മണിക്കൂർ മുൻപ് എന...
ബീച്ചുകളിലെ രാത്രികാല ക്യാമ്പുകള്‍ക്കും കാരവനുകള്‍ക്കും മൂന്ന് എമിറേറ്റുകളില്‍ വിലക്ക്
World

ബീച്ചുകളിലെ രാത്രികാല ക്യാമ്പുകള്‍ക്കും കാരവനുകള്‍ക്കും മൂന്ന് എമിറേറ്റുകളില്‍ വിലക്ക്

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക് തുടരുമെന്ന് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘം സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച ഷാര്‍ജ പൊലീസ് ട്വീറ്റ് ചെയ്തു. ഫുജൈറയിലും റാസല്‍ഖൈമയിലും നേരത്തെ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍, ടെന്റുകള്‍ എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇത്തരം സ്ഥലങ്ങള്‍ പരിശോധനാ സംഘങ്ങള്‍ നിരീക്ഷിക്കുമെന്നും മൂന്ന് എമിറേറ്റുകളിലെയും അധികൃതര്‍ അറിയിച്ചു. എന്നാല്‍ പബ്ലിക് ബീച്ചുകള്‍,പാര്‍ക്കുകള്‍ എന്നിവയില്‍ പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നും കൊവിഡ് പ്രതിരോധ ...
മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കും;ബോബി ചെമ്മണ്ണൂര്‍
Latest news, World

മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കും;ബോബി ചെമ്മണ്ണൂര്‍

അന്തരിച്ച ഡീഗോ മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍. 'അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.' ബോബി പറഞ്ഞു. മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു. ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഓര്‍ത്തെടുക്കുകയാണ് സുഹൃത്തും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്‍റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു മറഡോണ കേരളത്തിലെത്തിയത്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലല്ല ഉറ്റസുഹൃത്തിനെപ്പോലെയാണ് മറഡോണയെ ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നത്. മറഡോണയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇനി എന്ത് അദ...
അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിന്‍ നെതന്യാഹു, പരാമര്‍ശം വിവാദത്തില്‍
World

അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ബെഞ്ചമിന്‍ നെതന്യാഹു, പരാമര്‍ശം വിവാദത്തില്‍

സ്ത്രീകളെ മൃഗങ്ങളെന്ന് വിളിച്ച് ഇസ്രായേല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആചരിച്ചുവരുന്ന അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ നിങ്ങള്‍ക്ക് ആക്രമിക്കാനുള്ള മൃഗങ്ങളല്ല. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങളാണ് - നെതന്യാഹു പറഞ്ഞു. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ സത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.തന്റെ ഭാര്യയടക്കമുള്ള വേദിയില്‍ വച്ചായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. ...
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി
India, Latest news, World

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കമായ മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകളാണ് വിലക്കിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ല. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ...
മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Football, India, Latest news, World

മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്‌ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അനുസ്മരണം അറിയിച്ചത്. ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്‌ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ' - മോദി ട്വീറ്റ് ചെയ്തു. മറഡോണയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം ഒഴുകുകയാണ്. പത്തുമണിയോടെയാണ് മറഡോണയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്. ...
സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ്  സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
Latest news, World

സ്ത്രീകളും കുട്ടികളും മൃഗങ്ങളാണ് സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

സ്ത്രീകള്‍ക്കെതിരായിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം ഉയര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'ഇന്‍റര്‍നാഷണല്‍ ഡേ ഫോര്‍ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗെയ്ന്‍സ്റ്റ് വുമണ്‍' പരിപാടിക്കിടെ നടത്തിയ ചടങ്ങിനിടെയാണ് സ്ത്രീകളെ മൃഗങ്ങളോട് ഉപമിച്ച്‌ പരാമര്‍ശം നെതന്യാഹു നടത്തിയത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും അവർക്കെതിരെയുള്ള അവസാനിപ്പിക്കുന്നതിനെയും കുറിച്ച് പറയുന്നതിനിയിൽ നെതന്യാഹുവിന്റെ ഒരു പരാമർശമാണ് വിമർശനത്തിന് ഇടയാക്കിയത്. "സ്ത്രീകൾ നിങ്ങളുടെ സ്വത്തല്ല, നിങ്ങൾക്ക് ചെന്നിടിക്കാനുള്ള മൃഗമല്ല സ്ത്രീ" എന്ന് നെതന്യാഹു പറഞ്ഞു. പിന്നീടുള്ള നെതന്യാഹുവിന‍്റെ വാക്കുകൾ ഇങ്ങനെ, "നിങ്ങൾക്ക് തോൽപ്പിക്കാനുള്ള മൃഗമല്ല സ്ത്രീ. ഇന്നത്തെ കാലത്ത് മൃഗങ്ങളെ ഉപദ്രവിക്കരുത് എന്നാണ് നാം പറയുന്നത്. മൃഗങ്ങളോട് നാം അനുകമ്പ കാണിക്കുന്നു. സ്ത്രീകളും കു...
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കി യുഎഇ
World

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കി യുഎഇ

യുഎഇയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ സംവിധാനം നടപ്പിലാക്കുന്നു. ഇതോടെ ചില ഉദ്യോഗത്തില്‍പ്പെട്ടവര്‍ക്ക് 10 വര്‍ഷം വരെ താമസത്തിന് അനുമതി ലഭിക്കും. നിലവില്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം താമസത്തിന് അനുമതി നല്‍കുന്നതായിരുന്നു യുഎഇയിലെ വിസ സംവിധാനം.ചില പ്രത്യേക ഉദ്യോഗത്തിലുള്ളവര്‍ക്ക് കുറച്ചധികം നാള്‍ താമസിക്കാന്‍ വിസ കാലാവധി നല്‍കുന്ന ഈ നിയമമാണ് നിലവില്‍ വിപുലീകരിച്ചത്. മെഡിക്കല്‍ ഡോക്ടര്‍മാര്‍,ഡോക്ടറേറ്റ് ഡിഗ്രിയുള്ളവര്‍,കമ്പ്യൂട്ടര്‍,ഇലക്‌ട്രിക്കല്‍, ബയോളജി എഞ്ചിനിയര്‍മാര്‍ ഇ‌ട്രോണിക്‌സ് പ്രോഗാമിംഗ് ജോലിക്കാര്‍, എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദം, ബിഗ് ഡേറ്റ, എപിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. ...
error: Content is protected !!