അന്തരിച്ച ഡീഗോ മറഡോണക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍. ‘അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.’ ബോബി പറഞ്ഞു.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
ഫുട്‌ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ ഓര്‍ത്തെടുക്കുകയാണ് സുഹൃത്തും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണ്ണൂര്‍. മറഡോണയെ കേരളത്തിലെത്തിച്ചത് ബോബി ചെമ്മണ്ണൂരായിരുന്നു. ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്‍റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു മറഡോണ കേരളത്തിലെത്തിയത്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലല്ല ഉറ്റസുഹൃത്തിനെപ്പോലെയാണ് മറഡോണയെ ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നത്. മറഡോണയുമായുള്ള സൗഹൃദത്തെക്കുറിച്ചും ഇനി എന്ത് അദ്ദേഹത്തിന് വേണ്ടി ചെയ്യാനാവുമെന്നും ബോബി ചെമ്മണ്ണൂര്‍ മനസ് തുറക്കുന്നു.