രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. 22,065 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 99,06,165 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്.
നിലവില്‍ 3,39,820 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് 354 പേര് ഇന്നലെ മരിച്ചു.
ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു. ഇതുവരെ 94, 22,636 പേര്‍ക്കാണ് രോഗമുക്തി നേടാനായത്.