സമ്മേളനം ഒഴിവാക്കിയത് കോവിഡ് പ്രതിസന്ധി കാരണം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി, ഇത്തവണത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ തീരുമാനത്തെ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും അനുകൂലിച്ചതായി പാര്മമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് വിളിച്ച് ചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാല സമ്മേളനം ഉപേക്ഷിച്ചുവെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്മേളനം നടത്തുന്നില്ലെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കത്തിനു മറുപടിയായിട്ടു പറയുന്നു . തങ്ങളോട് മന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
നേരത്തെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നിരുന്നു. ഈ സമ്മേളനത്തിലാണ് മൂന്ന് കാര്‍ഷിക ബില്ലുകള്‍ ഉള്‍പ്പടെ 27 സുപ്രധാന ബില്ലുകള്‍ പാസാക്കിയത്.