Tuesday, April 8
BREAKING NEWS


വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തത് നിയമപരം: തിരഞ്ഞെടുപ്പ് കമ്മിഷണര്‍

By sanjaynambiar

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തത് നിയമപരമായാണെന്നും, കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മാത്രമേ ചട്ടപ്രകാരം പോസ്റ്റല്‍ വോട്ട് അനുവദിക്കാനാവൂ എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി.

വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍. പോളിംഗ് ബൂത്തില്‍ വരുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങള്‍ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്‌കരന്‍ പറഞ്ഞു.

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്റെ കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും ഇതിനായി കൃത്യമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആവര്‍ത്തിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!