റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ.
വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ടിക്കറ്റ് ലഭിക്കും.
യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരുമാനം ഉയർത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. നാഷണൽ റെയിൽ പ്ലാൻ 2030എന്ന പേരിൽ മെഗാ പദ്ധതിയ്ക്ക് രൂപം നൽകാനാണ് റെയിവേ തീരുമാനം.
വിദഗ്ധരുടെ പൊതു ജനങ്ങളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷം പദ്ധതി രാജ്യത്തുടനീളം നടപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.